പഠനനാനുഭവം ജീവിതാനുഭവമാകുന്നു എന്ന് അനയ് മോന്റെ ഡയറി പറയുന്നു

മേലാങ്കോട്ട് :എ. സി. കണ്ണന്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂളിലെ മൂന്നാം ക്ലാസുകാരന്റെഡയറ്റിക്കുറിപ്പാണ് ശ്രദ്ദേയമായത്. മലയാളത്തില്‍ കഥ കസ്തൂരി എന്ന യൂണിറ്റിന്റെ ഭാഗമായി നാട്ടുകഥകള്‍ പറയാന്‍ സ്‌കൂളില്‍ ഒരു മുത്തശ്ശി വന്നിരുന്നു. മുത്തശ്ശിയുടെ കഥകളും സാമീപ്യവും കുട്ടിക്ക് മരിച്ചു പോയ തന്റെ മുത്തശ്ശിയുടെ ഓര്‍മകളിലേക്കുള്ള വാതില്‍ തുറന്നു. അവനത് ഡയറിയിലേക്ക് പകര്‍ത്തി.സര്‍ഗാത്മക ഡയറിഎഴുതാണ് മൂന്നാം ക്ലാസ്സില്‍ പാഠ്യ പദ്ധതി മുന്നോട്ടുവെക്കുന്നത്. ജൈവീകമായ പഠന പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ ആഴത്തില്‍ സ്വാധീനിക്കുന്നുവെന്ന് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന സുജന ടീച്ചറും ബിഞ്ചുഷ മേലത്തും പറഞ്ഞു. മുത്തശ്ശിയായി വേഷമിട്ട് എത്തിയത് പി പി ടി എസ് എല്‍ പി സ്‌കൂളിലെ അധ്യാപികയായ സതിയാണ് . കുട്ടികളില്‍ ടീച്ചര്‍ വലിയ ഓളമുണ്ടാക്കി.

 

error: Content is protected !!