കാഞ്ഞങ്ങാട്: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്‌സ് കേരള (എ എ ഡബ്ലിയു കെ) ( കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗം ജൂലൈ 29ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലുള്ള ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ വച്ച് നടക്കും. അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ സുധീഷ് മേനോന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ വച്ച് എസ്.എസ്.എല്‍.സി,പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങും നടക്കും. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമുള്ള ബ്രോഷറിന്റെ പ്രകാശനവും സമ്മാന കൂപ്പണിന്റെ വിതരണ ഉദ്ഘാടനവും പുതിയ കോട്ട അസോസിയേഷന്‍ കാഞ്ഞങ്ങാട് യൂണിറ്റ് ഓഫീസില്‍ വച്ച് നടന്നു. അസോസിയേഷന്‍ സംസ്ഥാന ആര്‍ബിട്രേഷന്‍ കമ്മിറ്റിയംഗം വി. വി. രതീഷ് മടിക്കൈ മുന്‍ ജില്ലാ പ്രസിഡണ്ട് കെ. കുഞ്ഞിരാമന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് എം.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.വി. നാരായണ മാരാര്‍, എ.പി. തങ്കപ്പന്‍, കെ. സി.പീറ്റര്‍,കെ. കെ.രാഘവന്‍, കെ. ഗോപിനാഥന്‍, കെ. വി.രതീഷ്,ടി ബാബു എന്നിവര്‍ നേതൃത്വം നല്‍കി. യൂണിറ്റ് സെക്രട്ടറി കെ. പ്രേംകുമാര്‍ സ്വാഗതം പറഞ്ഞു.
