കാഞ്ഞങ്ങാട്: ഇന്ത്യയിലെ മോട്ടോര്‍ വ്യവസായ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ആള്‍ ഇന്ത്യ റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന്‍(സിഐടിയു) നേതൃത്വത്തില്‍ ജൂലൈ 7ന് ദേശവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് അഖിലേന്ത്യാ സെക്രട്ടറി ടി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി്യിച്ചു. പെട്രാള്‍ ഡിസല്‍ വിലയില്‍ അടിക്കിയുണ്ടാവുന്ന പ്രതിസന്ധികളും ലേബര്‍ കോഡ് നടപ്പാക്കിയതോടെ തൊഴിലാളികള്‍ നേരിടുന്ന വിഷമങ്ങളും കേന്ദ്രട്രാന്‍സ്പോര്‍ടിലെ വ്യവസായ വിരുദ്ധനയങ്ങളും മോട്ടോര്‍ മേഖലയെ പ്രതിസന്ധിയിലാക്കി. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ചുമാറ്റണമെന്ന നിയമം നടപ്പാവുന്നതോടെ രാജ്യത്ത്‌തെ ചെറുതും വലുതുമായ 4 കോടി വാഹനങ്ങള്‍ സ്‌ക്രാപ്പുേെചയ്യേണ്ടി വരും . വന്‍ കിട വാഹനനിര്‍മ്മാണ കന്പിനികളുടെ കെട്ടികിടക്കുന്ന വാഹനങ്ങള്‍ വിറ്റഴിക്കാനുള്ള ലക്ഷ്യമാണിതിനു പിന്നില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വാഹനങ്ങളുടെ കാലാവുധി 22 വര്‍ഷമാക്കിയിരുന്നു ഭരണമാറ്റത്തോടെ ഇത് 15 വര്‍ഷമാക്കാനുള്ള സമ്മര്‍ദമാണ് നടക്കുന്നത്. വഴിയാധാരമാകുന്ന ലക്ഷകണക്കിന് തൊഴിലാളികളെ സംരക്ഷിക്കാന്‍ പൊളിച്ചുമാറ്റുന്ന വാഹനങ്ങള്‍ക്ക് പകരം പുതിയവാഹനം വാങ്ങാന്‍ പലിശ രഹിത വായ്പ നല്‍കണമെന്നാണ് ഫെഡറേഷന്റെ ആവശ്യം. ഇന്ധന വിലവര്‍ധനവിനു ആനുപാതികമായുള്ള ചാര്‍ജ് വര്‍ധന വരുത്താനേ നികുതി ഇളവ് നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കെഎസ്ആര്‍ടസിയില്‍ സ്ത്രികള്‍ക്കു സൗജന്യ യാത്ര നല്‍കുന്നതിന് സംഘടന എതിരല്ല. പ്രതിദിന യാത്രക്കാരുടെ എണ്ണം 2.75 കോടി യായി. സൗജന്യ യാത്രായിനത്തില്‍
ഒരു മാസം 75 കോടിരൂപയാണ് ചിലവ് ഇത് പ്രതിവര്‍ഷം 900 കോടി രൂപയാകും എന്നാല്‍ സര്‍ക്കാര്‍ പദ്ധതിക്കായി നീക്കിവെച്ചത് 600 കോടി രൂപ മാത്രമാണ്. 4000 കെഎസ്ആര്‍ടസി ബസുകളില്‍ 1000 ബസുകള്‍ 15 വര്‍ഷം പിന്നി്ട്ടതാണ്. പുതിയ നിയമം നടപ്പിലായാല്‍ 1000 ബസുകള്‍ സ്‌ക്രാപ്പില്‍ പോകും പകരം പുതിയതായി വരിക ഇലക്ട്രിക് ബസുകളാണ് ഇവയില്‍ യാത്രാസൗജന്യമില്ല. കെഎസ്ആര്‍ടിസിയും സ്വകാര്യമേഖലയും ഒരുപോലെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്.സമഗ്രമായപൊതുഗതാഗത നയം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ദേശിയപ്രക്ഷോഭത്തിന്റെ ഭാഗമായുള്ള രാജ്യത്ത് ആദ്യമായി നടക്കുന്ന ദേശിയ വാഹന പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര മാര്‍ഗങ്ങള്‍ക്ക് ജൂലൈ 30 മുതല്‍ ആഗസ്റ്റ് ഒന്നുവരെ പാറ്റ്നയില്‍് നടക്കുന്ന ദേശീയ ജനറല്‍ കൗണ്‍സില്‍ രൂപം നല്‍കും .ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജുലൈ 4ന് മോട്ടോര്‍ തൊഴിലാളി കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും ജുലൈ 7ന് കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റ് ഓഫിസിലേക്ക്മാര്‍ച്ചും ധര്‍ണയും നടക്കുമെന്ന് ജില്ലാ സെക്രട്ടറി മോഹന്‍ കുമാര്‍ പാടി, ഗിരികൃഷ്ണന്‍, കെ ഉണ്ണിനായര്‍ എന്നിവര്‍ അറിയിച്ചു
