ഡോക്ടേഴ്‌സ് ഡേ: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ഡോ.പി. ശാരികയെ ആദരിച്ചു

കാഞ്ഞങ്ങാട്: ഡോക്ടേഴ്‌സ് ഡേയുടെ ഭാഗമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രസവാനന്തര ആയുര്‍വേദ ചികിത്സാ രംഗത്ത് ശ്രദ്ധേയ സേവനം നടത്തുന്ന ജില്ലയിലെ പ്രമുഖ ആയുര്‍വേദ ഡോക്ടറായ ജനനി ആയുര്‍മഠത്തിലെ ഡോ. ശാരിക പി യെ ആദരിച്ചു.
ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷൗക്കത്തലി എ കെ പൊന്നാട അണിയിച്ച് ഡോ. ശാരികയെ ആദരിച്ചു. ലയണ്‍ എംജെഎഫ് ഗോവിന്ദന്‍ നമ്പൂതിരി, ശ്രീകുമാര്‍ പള്ളഞ്ചി, ഹംസ പി, മുനീര്‍ എം , ജോബി ജോസഫ് എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍മാരുടെ സമൂഹത്തിനുള്ള വിലമതിക്കാനാവാത്ത സേവനങ്ങളെ ചടങ്ങില്‍ അഭിനന്ദിക്കുകയും ഡോക്ടേഴ്‌സ് ഡേ ആശംസകള്‍ നേര്‍ക്കുകയും ചെയ്തു.

 

error: Content is protected !!