റെയില്‍ പാളത്തില്‍ മരം പൊട്ടിവീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

നീലേശ്വരം: നീലേശ്വരത്തിനടുത്ത് റെയില്‍ പാളത്തില്‍ മരം പൊട്ടിവീണു. ഇതിനെ തുടര്‍ന്ന് മംഗളൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിനും, മംഗലാപുരം എക്സ്പ്രസ്സും ചെറുവത്തൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് പാളത്തില്‍ മരം പൊട്ടി വീണത്. വിവരമറിഞ്ഞ് ചെറുവത്തൂരിലുള്ള മെയിന്റനന്‍സ് ജീവനക്കാര്‍ സ്ഥലത്തെത്തി മരം വെട്ടി മാറ്റി. മരം വീണതിനെ തുടര്‍ന്ന് മംഗളൂരുവിലേക്കുള്ള ട്രെയിന്‍ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.

 

error: Content is protected !!