നീലേശ്വരം: ഹോട്ടല്‍ മുറിയില്‍ കുളിച്ചു കൊണ്ടിരിക്കെ പള്ളിക്കര സ്വദേശിയുടെ നഗ്‌ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കേസ്. പള്ളിക്കര തയ്യില്‍ വീട്ടില്‍ ബാലകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ആലക്കോട് സ്വദേശി കെ.കെ നാരായണനെതിരെ (69) യാണ് നീലേശ്വരം പോലീസ് കേസെടുത്തത്. മേരേജ് ബ്യൂറോ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ ഇരുവരും
ഒമ്പത് മാസം മുമ്പ് എറണാകുളത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഒരു ഹോട്ടലില്‍ വെച്ച് ബാലകൃഷ്ണന്‍ കുളിക്കുന്ന സമയത്ത് ഇയാള്‍ രഹസ്യമായി മൊബൈലില്‍ ചിത്രം പകര്‍ത്തിയെന്നാണ് പരാതി. തുടര്‍ന്ന്, ഈ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാലകൃഷ്ണന്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത് .
