സംസ്ഥാന യോഗാസന ചാമ്പ്യന്‍ഷിപ്പ്: സംഘാടക സമിതി രൂപീകരിച്ചു

കാലിക്കടവ്: യോഗ അസോസിയേഷന്‍ ഓഫ് കേരളയും കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാമത് സംസ്ഥാന സ്‌പോര്‍ട്‌സ് യോഗാസന മത്സരം 2026 ജൂലൈ 31, ഓഗസ്റ്റ് 1, 2, 3 തീയതികളില്‍ കാലിക്കടവ് കരക്കകാവ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും വിജയിച്ചു വരുന്ന 800-ലധികം യോഗ അഭ്യാസികളാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
?8 മുതല്‍ 80 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്കായി വിവിധ ഇനങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ വിഭാഗത്തിന് പുറമെ, ആര്‍ട്ടിസ്റ്റിക് സോളോ, ആര്‍ട്ടിസ്റ്റിക് പെയര്‍, റിഥമിക് പെയര്‍, ഫ്രീഫ്‌ലോ യോഗാ ഡാന്‍സ് തുടങ്ങിയ ആകര്‍ഷകമായ ഇനങ്ങളും മത്സരത്തിലുണ്ടാകും. ഈ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും പ്രത്യേക ഗ്രേസ് മാര്‍ക്കിനും സംവരണത്തിനും അര്‍ഹതയുണ്ടായിരിക്കും.
?ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. മുന്‍ എം.എല്‍.എ. എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. യോഗ അസോസിയേഷന്‍സംസ്ഥാന പ്രസിഡന്റ് അഡ്വ. ബാലചന്ദ്രന്‍ അധ്യക്ഷനായി. നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് പഞ്ചായത്ത് ഇ. കുഞ്ഞിരാമന്‍, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീനാകുമാരി ടീച്ചര്‍, യോഗ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. രാജഗോപാലന്‍, പി. പി. സുകുമാരന്‍, പി.സനല്‍,എന്‍
രവീന്ദ്രന്‍,കെ.ടി. കൃഷ്ണദാസ്, ബാലകൃഷ്ണ സ്വാമി, കെ.ഹരിഹരന്‍, എം.വി. നാരായണന്‍, കെ.വി.
ഗണേഷ്, പി. കുഞ്ഞിക്കണ്ണന്‍, പി.പി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍,എം. വി. കോമന്‍ നമ്പ്യാര്‍,അശോകന്‍ മാസ്റ്റര്‍ സംസാരിച്ചു.യോഗ അസോസിയേഷന്‍ ജില്ല സെക്രട്ടറി കെ.പി. പ്രദീപ് കുമാര്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി മീനാകുമാരി ടീച്ചര്‍ (ചെയര്‍മാന്‍),  ഇ. കുഞ്ഞിരാമന്‍ (വര്‍ക്കിങ് ചെയര്‍മാന്‍),
കെ. വി.ഗണേഷ്. (ജനറല്‍ കണ്‍വീനര്‍), ?എം.വി. നാരായണന്‍, കെ.പി പ്രദീപ്കുമാര്‍
(കണ്‍വീനര്‍മാര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

 

error: Content is protected !!