സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക: ഭാരതീയ വ്യാപാരി വ്യവസായി സംഘം

കാഞ്ഞങ്ങാട്: പ്രിയദര്‍ശിനി സൗജന്യ യാത്ര നിലവില്‍ വന്നതിനെ തുടര്‍ന്ന് കേരളത്തിലെ ബസ് വ്യവസായം സംമ്പൂര്‍ണ്ണ തകര്‍ച്ച പോയി കൊണ്ടിരിക്കുകയാണ്. സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉടനെ തന്നെ കാര്യമായ നടപടികള്‍ ഉണ്ടാകണമെന്നും ഇല്ലെങ്കില്‍ മറ്റു വ്യവസായങ്ങള്‍ പോലെ സ്വകാര്യ ബസ് വ്യവസായവും പൂര്‍ണമായും തകരുമെന്നും ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന അനേകം കുടുംബങ്ങള്‍ ഇതോടെ അനിശ്ചിതത്വത്തില്‍ ആകും. എല്ലാ ബസ് വ്യവസായികളും ലോണ്‍ എടുത്തിട്ടാണ് മുന്നോട്ടു പോകുന്നത്.
ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവതവും ഈ വ്യവസായത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്.
എത്രയും വേഗം ഈ വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ഭാരതീയ വ്യാപാരി വ്യവസായി സംഘം കാസര്‍കോട് ജില്ല കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

error: Content is protected !!