മേല്‍പ്പറമ്പ്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി മേല്‍പ്പറമ്പ് പോലീസ് നടത്തിയ റെയ്ഡില്‍ അനധികൃതമായി പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുവരികയായിരുന്ന വീട്ടില്‍ നിന്ന് പാക്കിംഗ് മെഷീനുകളും 15,000 പുകയില പാക്കറ്റുകളും പിടിച്ചെടുത്തു. പുകയില നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ടു പേരെ പോലീസ് പിടികൂടി. മൈലാട്ടിയിലെ വാടകവീട്ടിലായിരുന്നു അനധികൃത നിര്‍മാണം നടന്നുവരുന്നത്. സംഭവത്തില്‍ രാംദാസ് നഗര്‍ കളിയങ്ങാട് റോഡിലെ സി.എം. ജാഫര്‍ ഷെരീഫ് (34), നീര്‍ച്ചാലിലെ ഹാരിസ് (28) എന്നിവരെയാണ് മേല്‍പ്പറമ്പ് എസ്.ഐ ടി. അഖില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
