പരപ്പ: അപകടം പതിവായ എടത്തോട് കോളിയാര്‍ വളവില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു.
മരവുമായി വന്ന കെ.എല്‍ 60 എം.7672 നമ്പര്‍ തൊട്ടി ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇതിന് മുമ്പ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. കള്ളാര്‍ സ്വദേശിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ആര്‍ക്കും പരിക്കില്ല.
