കോട്ടപ്പാറ:അഗ്നിവീര്‍ യോദ്ധായിലൂടെ ഇന്ത്യന്‍ പ്രതിരോധ സേനയുടെ ഭാഗമാകാന്‍ തിരഞ്ഞെടുത്ത വാഴക്കോട് സ്വദേശികളായ അഭിനവ്,അദ്വൈത് ,അര്ജുന് എന്നിവരെ വാഴക്കോട് ചുള്ളിപ്പാറ വീരപഴശ്ശി കൂട്ടായ്മ അനുമോദിച്ചു.
കെ പി സുകുമാരന്‍ അധ്യക്ഷനായി. ഭാരവാഹികളായ എം കൃഷ്ണന് കരിമ്പില്‍,ടി.രവി പാലത്തിങ്കാല്‍,
ശശി പുതിയപുര എന്നിവര്‍ ഉപഹാരം കൈമാറി. പി. രാജു കക്കട്ടില്‍ സ്വാഗതവും ടി. ജയന് തട്ടുമ്മല്‍ നന്ദിയും പറഞ്ഞു.
