കാഞ്ഞങ്ങാട്: കെ പി സി സി സംസ്ക്കാര സാഹിതി കാസര്‍കോട് ജില്ലാ കമ്മറ്റി വായനാ ദിനത്തില്‍ കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച നടന് സലിം കുമാര്‍ രചിച്ച’ ഈശ്വരാ വഴക്കില്ലല്ലോ’എന്ന പുസ്തക ചര്‍ച്ച ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്മാന് ബഷീര്‍ ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കണ്‍വീനര്‍ ദിനേശന് മൂലക്കണ്ടം സ്വാഗതം പറഞ്ഞു. കവിയും,ദൃശ്യ മാധ്യമ പ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന് സലിം കുമാറിന്റെ ഈശ്വരാ വഴക്കില്ലല്ലോ എന്ന പുസ്തകം പരിചയപ്പെടുത്തി. അഡ്വ.ഗംഗാധരന് കുട്ടമത്ത് അനുസ്മരണ പ്രഭാഷണം നടത്തി. സാംസ്കാരിക സാഹിതി ജില്ലാ ട്രഷറര്‍ ഡോ:വിവേക്,മുന്‍ നഗരസഭ ചെയര്മാന് വി.ഗോപി,അഡ്വ:പി.കെ.ചന്ദ്രശേഖരന്,അഡ്വ: ശിവാനന്ദ,ഉമേശന് ബേളൂര്‍, ഡി സി സി ജനറല്‍ സെക്രട്ടറി കെ.പി. പ്രകാശന്,കെ.കെ. ബാബു,പി.വി.ചന്ദ്രശേഖരന്,അനില്‍ വാഴുന്നോറടി, എം.കുഞ്ഞികൃഷ്ണന്, അഡ്വ:ബിജുകൃഷ്ണ, ഉദയകുമാര്‍ പി.വി, ടി.രാജീവന്,നിയാസ് ഹൊസ്ദുര്‍ഗ്ഗ്, സിജി രാജന് കാഞ്ഞങ്ങാട് (സിനി ആര്‍ട്ടിസ്റ്റ് ) ശ്രീവിദ്യ ബാലന്,സൂര്യപ്രഭ,രമാദേവി വെള്ളിക്കോത്ത്, ഉഷ കാട്ടുകുളങ്ങര,പി.വി തമ്പാന്,എ. പുരുഷോത്തമന്, രവീന്ദ്രന് ചേടിറോഡ് എന്നിവര്‍ സംസാരിച്ചു. ഡോ:ദിവ്യ ജിതിന് നന്ദി പറഞ്ഞു.
