എസ് കെ ജി എം യു പി സ്‌കൂള്‍ കുമ്പളപള്ളിയില്‍ വായന ദിനാചരണം സംഘടിപ്പിച്ചു

കരിന്തളം:എസ് കെ ജി എം യു പി സ്‌കൂള്‍ കുമ്പളപള്ളിയില്‍ വായനാദിനാചരണം സംഘടിപ്പിച്ചു. വായന ദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ വച്ച് നടന്ന പ്രത്യേക അസംബ്ലിയില്‍ വച്ച് കുട്ടികള്‍ വായനാദിന പ്രതിജ്ഞ എടുത്തു. വായന ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്റ്റാഫ് സെക്രട്ടറി കെ ബിനു കുട്ടികള്‍ക്ക് ക്ലാസ് നല്‍കി. തുടര്‍ന്ന് വായന ക്വിസ്, പുസ്തക വായന തുടങ്ങിയവ സംഘടിപ്പിച്ചു. പരിപാടികള്‍ക്ക് ഹെഡ് മാസ്റ്റര്‍ കെ പി ബൈജു , സീനിയര്‍ അസിസ്റ്റന്റ് പിവി ഇന്ദുലേഖ , എസ് ആര്‍ ജി കണ്‍വീനര്‍മാരായ സിന്ധുരാമചന്ദ്രന്‍ , ദീപ എന്നിവര്‍ നേത്യത്വം നല്‍കി.

 

error: Content is protected !!