കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിന് ഹോസ്ദുര്‍ഗ് ബാങ്കിന്റെ കൈത്താങ്ങ്

കാഞ്ഞങ്ങാട്: ജി വി എച്ച് എസ് എസ്സില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ഹോസ്ദുര്‍ഗ്ഗ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കൈത്താങ്ങ്. കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ക്ലാസ്സ് മുറികളിലേക്ക് ആവശ്യമുള്ള പത്ത് ഫാനുകള്‍ ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ നഗരസഭ കൗണ്‍സിലറും പി ടി എ പ്രസിഡന്റുമായ എന്‍. ഉണ്ണികൃഷ്ണന് കൈമാറി. ബാങ്കിന്റെ ലാഭത്തില്‍ നിന്നു ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു വിഹിതം സാമൂഹ്യ നന്മയ്ക്ക് ഉതകുന്ന രീതിയില്‍ ചിലവഴിക്കാന്‍ ബാങ്ക് എന്നും പ്രതിജ്ഞാബദ്ധമാണെന്ന് പ്രവീണ്‍ തോയമ്മല്‍ പറഞ്ഞു. തുടര്‍ന്നും ഇത്തരം അനുകൂല നിലപാടുകള്‍ ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ബാങ്ക് സെക്രട്ടറി അനിത കെ, ഹെഡ് മാസ്റ്റര്‍ എം ഗിരീശന്‍, പ്രിന്‍സിപ്പല്‍ പി എസ് അരുണ്‍, ബാങ്ക് പ്രതിനിധികളായ ഹംസ പുതിയകോട്ട, കുഞ്ഞികൃഷ്ണന്‍ ടി, ഹസീന പടന്നക്കാട്, സരോജ പി, സുജിത്ത് പുതുകൈ, രാഹുല്‍ ആര്‍ നായര്‍, ശരത് ചന്ദ്രന്‍ കെ വി, രതീഷ് ഒ വി, രവീന്ദ്രന്‍ കെ, കരിയര്‍ മാസ്റ്റര്‍ സമീര്‍ സിദ്ദിഖി പി, പ്രജീഷ് സി എം, ദിലീപ് കുമാര്‍ പി, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് കെ പി, മഞ്ജു ആര്‍, ശ്വാമിത പി പി, സുബിതാശ്വതി, സനിത എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!