സന്തോഷ് ഒഴിഞ്ഞ വളപ്പ്
മലയാളി ഇരുപതാം നൂറ്റാണ്ടില്‍ കണ്ട ഏറ്റവും മഹാനായ മലയാളി എന്നാണ് മലയാള മനോരമ ഒരിക്കല്‍ നാരായണ ഗുരു സ്മരണയില്‍ സൂചിപ്പിച്ചത് ഒന്നര നൂറ്റാണ്ട് മുമ്പെ മലയാളിലെ മാനവ സ്നേഹത്തിന്റെ മഹാകാശം കാട്ടിയ ഗുരുദേവനെ എത്ര വാക്കുകള്‍ കൊണ്ടെഴുതിയാലും അത് മതിയാവില്ല അനുകമ്പാദശകത്തില്‍ പ്രവാചകനായ മുഹമ്മദ് നബിസല്ലല്ലാഹു അലൈമസല്ലയെ വിശേഷിപ്പിച്ചത് കരുണാ വാനാം മുത്തു നബിയെന്നാണ് കൃത്യമായും വ്യക്തമായും ആരെ എങ്ങിനെ കുറിക്കണം എന്ന് മഹാനായ ഗുരുദേവന് ദീര്‍ഘദര്‍ശനമുണ്ടായിരുന്നു …. കുട്ടിക്കാലത്ത് ഞങ്ങളെ നാട്ടില്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ഒരു ഗുരു സമാധി ദിനത്തില്‍. ഒരു പൊതുപരിപാടിയില്‍ ഇന്നത്തെ കെ.പി.സി.സി. സെക്രട്ടറി നമ്മുടെ എം അസിനാര്‍ നടത്തിയ ഒരു പ്രഭാഷണം എന്റെ കാതുകളില്‍ ഇന്നും മുഴങ്ങുന്നുണ്ട് ഉജ്ജ്വല വാഗ്മിത്വമുള്ള അസിനാര്‍ ച്ച ഗുരു സ്മരണയില്‍ പറഞ്ഞു … സൂര്യചന്ദ്ര ഗോളങ്ങള്‍ ഉള്ളകാലത്തോളും മലയാളിയില്‍ നിലനില്‍ക്കും ശ്രീ നാരായണ ഗുരുദര്‍ശനം എന്ന്…. പഴമ്പിള്ളി അച്യുതന്‍ എന്ന ഗ്രന്ഥകര്‍ത്താവ് എഴുതിയ ഗുരു സ്മരണയാണ് മലയാളത്തില്‍ ജീവസുറ്റ ഗുരുസ്മരണാകൃതിനിരവധിയായഗ്രന്ഥങ്ങള്‍ ഗുരുദേവനെ കുറിച്ച് ഉണ്ടെങ്കിലും ഇദ്ദേഹ ം നേരിട്ട് നാരായണഗുരുവിനെ കാണാറുള്ള ഒരു ആരാധകനാണ് ശ്രീനാരായണഗുരുവിന്റെ അനുചര ശിഷ്യരില്‍ ഒരാളാണ് പഴമ്പള്ളി അച്ചുതന്‍ 82ാം വയസ്സില്‍ വടക്കന്‍ പറവൂരുള്ള സ്വവസതിയില്‍ 1985 ഫെബ്രുവരി 25 നാണ് ഇദ്ദേഹം അന്തരിച്ചത് … സ്വാമിയെ ഞാന്‍ ആദ്യം കണ്ടത് 1087ല്‍ ആണ് എന്റെ ഒന്‍പതാമത്തെ വയസ്സില്‍ ഞങ്ങളുടെ തൊട്ടുതെക്കെ തായിരുന്നു സുപ്രസിദ്ധനായ കുളവേലി കൃഷ്ണന്‍ വൈദ്യരുടെ വീട് വാസഗ്യഹത്തിന് പുറമെ വൈദ്യശാലയായും അതിഥി മന്ദിരമായും ഉപയോഗിച്ചിരുന്ന ഒരു മാളികയും അവിടെയുണ്ട് ആമാളികയുടെ മുറ്റത്ത് ഒരു സായാഹ്നത്തില്‍ പത്തുപതിനഞ്ച് ആളുകള്‍ നില്‍ക്കുന്നത് വഴിയില്‍ കൂടെ പോയ എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചു ഞാന്‍ അവിടുത്തെ പടിപ്പുര വാതിക്കല്‍ നിന്നു കുടിയിരിക്കുന്നവരെല്ലാം അന്‍പത് കഴിഞ്ഞവരോ അതിനോടടുത്തവരോ ആണ് ആരും ഉടുപ്പ് ധരിച്ചിട്ടില്ല രണ്ടു മൂന്നാളുകള്‍ രണ്ടാം മുണ്ട് മേല്‍മുണ്ടാക്കി ചുറ്റിയിരിക്കുന്നു ഏതാനും പേര്‍ അത് ചുരുട്ടി അരയില്‍ കെട്ടിയിരിക്കുകയാണ് മറ്റു ചിലര്‍ മടക്കി കൈത്തണ്ടയില്‍ ഇട്ടിരിക്കുന്നു മിക്കവരും കൈകെട്ടിയാണ് നില്‍പ് മൂന്ന് നാല് പേര്‍ അല്‍പം മാറി നിന്ന് നിശ്ശബ്ദമായി സംസാരിക്കുന്നത് കാണാം സൗധത്തിന്റെ മധ്യഭാഗത്തുള്ളതളത്തിന് അഭിമുഖമായി വാക്കൈയ് പൊത്തി നില്‍ക്കുന്നവരാണ് കൂട്ടത്തില്‍ പ്രധാനികളെന്ന് കുടവയറും കടുക്കനും മോതിരങ്ങളും മറ്റും കണ്ടാല്‍ ആരും ഊഹിക്കും കുറെ നേരം നോക്കി നിന്നിട്ടും എനിക്ക് കാര്യമായൊന്നും മനസ്സിലായില്ല നേരം സന്ധ്യയോട് അടുക്കുന്നു ഞാന്‍ വീട്ടില്‍ ചെന്ന് ചോദിച്ചു അവിടെ സ്വാമി വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് ആളുകള്‍ കൂടിയിരിക്കുന്നതെന്നും അമ്മ പറഞ്ഞു ഞാന്‍ സ്വാമിയെപ്പറ്റി അതിന് മുമ്പ് കേട്ടിട്ടില്ല എന്തിനാണ് സ്വാമി അവിടെ വന്നതെന്നും ആളുകള്‍ കൂടാന്‍ കാരണമെന്തെന്നും അടുത്ത ചോദ്യം അമ്മയ്ക്ക് അറിയാവുന്നിടത്തോളം കാര്യങ്ങള്‍ വിവരിച്ചു കൂടെ ഒന്ന് രണ്ട് അത്ഭുത കഥകളും സത്യത്തിന്റെ കണിക പോലും ഉള്‍ക്കൊള്ളില്ലെന്ന് പില്‍ക്കാലത്ത് എനിക്ക് മനസ്സിലായെങ്കിലും ആകഥകള്‍ ജനിപ്പിച്ച ആവേശം അസാധാരമായിരുന്നു അപ്പോള്‍ തന്നെ സ്വാമിയെ സന്ദര്‍ശിക്കാന്‍ എനിക്ക് വെമ്പലായി രാത്രിയില്‍ കാണാന്‍ അസൗകര്യമായിരിക്കുമെന്നും രാവിലെ പോയാല്‍ മതി എന്നുമുള്ള അഭിപ്രായത്തിന് ഒടുവില്‍ വഴങ്ങേണ്ടി വന്നു കാലത്തെ കുളിപ്പിച്ച് വെള്ളമുണ്ടും ഭസ്മക്കുറിയും ധരിപ്പിച്ചിട്ടേ എന്നെ വിട്ടുള്ളൂ അടങ്ങിയൊതുങ്ങി നില്‍ക്കണമെന്ന് പ്രത്യേക ഉപദേശവുംനല്‍കി …. ഏഴു മണിക്ക് മുമ്പ് ഞാന്‍ തെക്കെ വീട്ടിലെത്തി പക്ഷേ തലേ ദിവസം കണ്ട രംഗം പാടെ മാറിയിരിക്കുന്നു അവിടെ പ്രായേണ വിജനവും നിശബ്ദവുമാണ് രണ്ടു വേലക്കാര്‍ മാളികയുടെ തെക്കുവശം ഒരു മറപ്പുര കെട്ടിക്കഴിഞ്ഞു ഒരാള്‍ മൂന്നാലു കുട്ടമണല്‍ മറപ്പുരയ്ക്കുള്ളില്‍ വിരിച്ച ശേഷം ഏതാനും പലകകള്‍ അവിടെ നിരത്തുകയാണ് വെറൊരാള്‍ തേച്ചുമിനുക്കിയ കുട്ടകം വെള്ളം നിറയ്ക്കാന്‍ ശ്രമിക്കുന്നു ഇതിനൊക്കെ മേല്‍നോട്ടം വഹിച്ചു കൊണ്ട് . ഒരു ഭക്തന്‍ അവിടെ നില്‍പ്പുണ്ട്. ഞാന്‍ ആമനുഷ്യനെ സമീപിച്ച് ‘സ്വാമി എവിടെ? എന്നു ചോദിച്ചു അയാള്‍ മാളികയ്ക്ക് മുകളിലേക്ക് വിരല്‍ ചൂണ്ടി കിഴക്കെ അറ്റത്തുള്ള കോണിപ്പടി ഒച്ചയുണ്ടാക്കാതെ കയറി ജനലില്‍ കൂടി നോക്കി കൊള്ളാന്‍ എന്നെ അനുവദിക്കുകയും ചെയ്തു ഞാന്‍ അത് അനുസരിച്ചു തൃപ്പാദങ്ങള്‍ ഒരു ഊഞ്ഞാല്‍ കട്ടിലില്‍ പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കുന്നു കട്ടില്‍ അനങ്ങുന്നില്ല മുണ്ഡിതമായ ശിരസ്സിന്റെയും രോമശ മായ ശരീരത്തിന്റെയും പിന്‍ ഭാഗമെ എനിക്ക് കാണാവൂ കുറച്ച് നേരം നോക്കിനിന്ന ശേഷം ഞാന്‍ സാവധാനം ഇറങ്ങിപ്പോന്നു. …… കുട്ടികളൊന്നും ഇവിടെ നില്‍ക്കാന്‍ പാടില്ല ഒരു ലോക വിദ്വേഷി അവിടെ വന്ന് പറഞ്ഞു അയാള്‍ ഞങ്ങളെയെല്ലാം തടുത്ത് വടക്കെ മുറ്റത്താക്കി അവിടെ കാവല്‍ നിന്നു ഒരു നാഴികയോളും ഈ ഡ്യൂട്ടി കഴിഞ്ഞ് പാറാവുകാരന്‍ അവിടെ നിന്ന് മാറി. വളരെ സൗമ്യമായി അയാള്‍ പറഞ്ഞു കുട്ടികളെ നിങ്ങള്‍ക്ക് സ്വാമിയെകാണണമെങ്കില്‍ (എന്നെ ചൂണ്ടികാണിച്ച് ) ദാ ഇവനെപ്പോലെ കുളിച്ച് ഭസ്മം ധരിച്ച് വരണം ഇങ്ങനെയൊക്കെ വരുന്നത് കുറച്ചില് വേഗം പോയി മിടുക്കന്മാരായി വരൂ എന്റെ കൂട്ടുകാരെല്ലാം പോയി ഞാന്‍ ആ പ്രശംസയില്‍ അഭിമാനം പൂണ്ട് തെക്കെ മുറ്റത്തേക്ക് തിരിച്ചു…… തൃപദങ്ങള്‍ കുളി കഴിഞ്ഞു വരാറായി ഞാന്‍ വീര്‍പ്പടക്കി നിന്നു വികാരസാന്ദ്രത ഇദംപ്രഥമമായി എന്റെ പിഞ്ചു തലയില്‍ അരങ്ങേറുകയാണ് കോടി മല്‍മല്‍ മുണ്ടുടുത്ത് അതാ ആ കോമളവിഗ്രഹം എനിക്കഭിമുഖമായി എഴുന്നള്ളുന്നു കനകാദമായ ആതിരുമുഖം നിമിഷം നിമിഷം മാത്രമെ കാണാന്‍ കഴിഞ്ഞുള്ളൂ ഞാന്‍ അറിയാതെ തന്നെ മൂന്നു നാലടി പിറകോട്ടു മാറി ആമംഗള മൂര്‍ത്തി ശാന്തമായി കോണിപ്പടികള്‍ കയറിപ്പോകുന്നത് ഒരു വശത്ത് നിര്‍ന്നിമേഷം നോക്കി നിന്നു…. പിന്നിട് പല തവണ ഗുരുദേവനെ കാണുകയും കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത പഴമ്പള്ളി അച്യുതന്റെ വിസ്മയകരമായ നിരവധി അനുഭവങ്ങള്‍ സംഭവങ്ങള്‍ എന്നിവ ഗുരുസ്മരണാഗ്രന്ഥം പരാമര്‍ശിക്കുന്നുണ്ട് വായനക്കാരെ ഇത് ഗുരുവിനെ നേരിട്ട് കാണുന്നത് പോലുള്ള അനുഭവം ഉണ്ടാക്കുന്നുണ്ട് …… ശ്രീനാരായണഗുരുവിന്റെ ചിന്തകള്‍ ഓരോന്നും അമൃത വചനങ്ങളാണ് ഇക്കാലത്ത് വളരെ വളരെ പ്രസക്തമായ വരികളാണ് …. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി …..
