തൃക്കരിപ്പൂര്‍ : നടക്കാവ് നെരുദ ക്ലബ്ബിന് സമീപം ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മത്സ്യവില്പനക്കാരന്‍ മരിച്ചു. പയ്യന്നൂര്‍ തായിനേരി പള്ളി ഹാജി റോഡ് സ്വദേശിയും ഉളിയത്ത് കടവ് ഐ എസ് ഡി സ്‌കൂളിന് സമീപം താമസക്കാരനുമായ അക്കരക്കാരത്തി അബ്ദുള്‍ ഗഫൂര്‍ (57) ആണ് മരിച്ചത്. കാലിക്കടവിലേക്ക് മത്സ്യം എടുക്കാന്‍ പോകവെ ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ഗഫൂറിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തായിനേരിയിലെ എ.സി. ഹൗസില്‍ പരേതനായ മുഹമ്മദ്കുഞ്ഞിയുടെയും സുഹറയുടെയും മകനാണ്. ഭാര്യ :കെ. റംല . മക്കള്‍ : റമീസ് ,റുമാന . സഹോദരങ്ങള്‍: സിദ്ധിഖ്, ഇസ്മായില്‍, ബഷീര്‍, കുഞ്ഞാമിന ,സുമയ്യ, ഷാഹുല്‍ ഹമീദ് സക്കീന .
