കാഞ്ഞങ്ങാട്:ജില്ലാ യോഗ അസോസിയേഷന്‍ യോഗ ചാമ്പ്യന്‍ഷിപ്പ് നടന്നു; കിഡ്‌സ് കാസര്‍കോട് ഓവറോള്‍ ചാമ്പ്യന്മാര്‍

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ യോഗ അസോസിയേഷന്‍ പതിനെട്ടാമത് ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്നു. അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ. കെ. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എം. പ്രശാന്ത്, ജയന്‍ നീലേശ്വരം, ഇസ്മയില്‍ ഹാജി, ടി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. സിനി ആര്‍ട്ടിസ്റ്റ് അധ്യാപകരുമായ ശ്രീധരന്‍ നമ്പൂതിരി സമ്മാനങ്ങള്‍ വിതരണം ചെയ്യും.അസോസിയേഷന്‍ ട്രഷറര്‍ ബാലകൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം. വിജയന്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും 150 ഓളം മത്സരാര്‍ത്ഥികള്‍ വിവിധ മത്സരയിനങ്ങളില്‍ പങ്കെടുത്തു..ഈ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നു മുതല്‍ 6 വരെ സ്ഥാനത്തെത്തുന്ന വര്‍ക്ക് ഒക്ടോബര്‍ 25ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള യോഗ്യത നേടും.
വാശിയേറിയ മത്സരത്തില്‍ 91 പോയിന്റ് നേടി കിഡ്‌സ് കാസര്‍കോട് ഓവറോള്‍ ചാമ്പ്യന്മാരായി. നവജീവന്‍ യോഗ സെന്റര്‍ രണ്ടാം സ്ഥാനം നേടി.

 

error: Content is protected !!