കാസര്‍കോട്: മനഷ്യ മഷ്തിഷ്‌കത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി ഗവര്‍മെന്‍മെന്റ് ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തുന്ന ഓപ്പറേഷന്‍ തൂഫാന് പിന്തുണക്കണമെന്ന്‌സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) കാസര്‍കോട് ജില്ല വാര്‍ഷിക കൗണ്‍സില്‍ ആഹ്വാനം ചെയ്തു. സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളക്കം സമൂഹത്തിന്റെ വ ഉന്നത നിലവാരത്തിലുള്ളവര്‍ പോലും ലഹരിമാഫിയകളുടെ കരവലയത്തില്‍ ഞെരിഞ്ഞലിഞ്ഞു തീരുകയാണ്.ഭാവി തലമുറ പൂര്‍ണ്ണമായും ലഹരിക്കടിമപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന മുഴുവന്‍ പദ്ധതികളിലും മാനേജ്‌മെന്റ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ സഹകരിക്കണമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
. കൗണ്‍സില്‍ സംഗമം എസ് എം എം സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് വൈ എം അബ്ദുറഹ്‌മാന്‍ അഹ്‌സനി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറശീദ് സഖാഫി പത്തപ്പിരിയം വിഷയാവതരണം നടത്തി. സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി കര, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇത്തിഹാദ് മുഹമ്മദ് ഹാജി,അബദുറസാഖ് സഖാഫി കോട്ടക്കുന്ന്, ബശീര്‍ മങ്കയം, അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, മുഹമ്മദ് സഖാഫി തോക്കെ തുടങ്ങിയവര്‍ സംസാരിച്ചു.
