കിഴക്കന്‍ കൊഴുവല്‍ എന്‍എസ്എസ് കരയോഗം സുവര്‍ണ്ണ ജൂബിലി: സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു

നീലേശ്വരം: കിഴക്കന്‍ കൊഴുവല്‍ എന്‍എസ്എസ് കരയോഗത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിന്ധു രാജന്റെ നേതൃത്വത്തില്‍ സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. കരയോഗ മന്ദിരത്തില്‍ വൈകിട്ട് 6 മണി മുതല്‍ 7 മണി വരെയാണ് ക്ലാസ്. അന്‍പതോളം വനിതകള്‍ പരിശീലിക്കുന്ന യോഗ ക്ലാസില്‍ എത്തുന്നുണ്ട്. സമാപന സമ്മേളനം 21  ന് വൈകിട്ട് 4 ന് മണിക്ക് നീലേശ്വരം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പിഎം സന്ധ്യ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യോഗയും ആരോഗ്യവും എന്ന വിഷയത്തില്‍ ബാലന്‍ മാസ്റ്റര്‍ പരപ്പ, ക്ലാസ് എടുക്കും..

 

error: Content is protected !!