വെള്ളരിക്കുണ്ട്: റേഞ്ച്മലയോര മേഖലയായ വെള്ളരിക്കുണ്ടില്‍ പുതിയ എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
മഞ്ചേശ്വരം സര്‍ക്കിള്‍ ഓഫീസ് അതിര്‍ത്തി മേഖലയിലെ ലഹരി കടത്തും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് മഞ്ചേശ്വരത്ത് പുതിയ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ആരംഭിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ 41-ാമത് കാസര്‍കോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് വ്യാപാര ഭവന് ഹാളില്‍ (സജീഷ് നഗര്‍)ല്‍ നടന്നു. കാഞ്ഞങ്ങാട് എം.എല്‍.എ. ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.നിഷാദ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ എം.അനില്‍കുമാര്‍, ജി.ബൈജു , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.പ്രശാന്ത്,പി.സുരേഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി.വിജയന് സ്വാഗതവും, ജോ.സെക്രട്ടറി കെ.ഷിജു നന്ദിയും പറഞ്ഞു. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ല ടു മുഴുവന്‍ വിഷയങ്ങളിലും എ പ്ലെസ് നേടിയ ജീവനക്കാരുടെ മക്കളെ അനുമോദിച്ചു പുതിയ ഭാരവാഹികള്‍:
പ്രസിഡന്റ്: പി.ഗോവിന്ദന് നമ്പൂതിരി സെക്രട്ടറി: കെ.നൗഷാദ് വൈസ് പ്രസിഡന്റ്: ജനാര്ദ്ദനന് കെ.എ.
ജോയിന്റ് സെക്രട്ടറി: മുഹമ്മദ് ഇജാസ് പി.പി ട്രഷറര്‍: സജിത്ത് ടി.വി.
