ഇന്ധന വില വര്‍ദ്ധനവ് കേന്ദ്ര സര്‍ക്കാര്‍ അന്ധത നടിക്കുന്നു:ഹരീഷ് ബി നമ്പ്യാര്‍

കാഞ്ഞങ്ങാട്: -ഇന്ധന വില വര്‍ധനവിനെതിരെ ആര്‍ എസ് പി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം കാഞ്ഞങ്ങാട് ഹെസ്ഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഹരീഷ് ബി നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി രാമചന്ദ്രന്‍ നായര്‍, അഡ്വ. മാധവന്‍ മലാംകാട്, വിജയന്‍ ബിരിക്കുളം, ടി ആര്‍ രാഘവന്‍, ഷഫീഖ്, റിജോ ചെറുവത്തൂര്‍,അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!