ബാബു കോട്ടപ്പാറ
കാഞ്ഞങ്ങാട്: ലോകകപ്പ് ആവേശം അലയടിക്കുന്നു. ബ്രസീല്‍, അര് ജന്റീന, ഫ്രാന്‍സ്, സ്പെയിന്, പോര് ച്ചുഗല്… തുടങ്ങി പ്രിയപ്പെട്ട ടീമു കള്‍ക്കായി ഫ്ലക്സുസുകള് ഉയരുന്നു. അതിലെല്ലാം ആരാധകരുടെ ആവേശമുയര്‍ത്തുന്ന വാചകങ്ങളും വിശേ ഷണങ്ങളും നിറയുന്നു… ഇഷ്ട ടീമു കളെ പ്രോത്സാഹിപ്പിക്കുമ്പോള്ത്ത ന്നെ സ്വന്തം നാടിന്റെ പ്രതീക്ഷകളെയും സാര്‍ഥകമാക്കുകയാണ് കാരക്കോട്ടെ പുലരി ക്ലബ് പ്രവര്‍ത്തകര്‍. നാടെങ്ങും ലോകകപ്പ് ഫുട്ബോ ളിന്റെ ആവേശം അലയടിക്കു മ്പോള്‍ മത്സരത്തിലില്ലാത്ത മാത്യ രാജ്യത്തിന്റെ ഫുട്ബോള്‍ ടീമിനെ ചേര്‍ത്തുപിടിച്ചാണ് പുലരി ദേശസ് നേഹത്തിന്റെ വേറിട്ട സന്ദേശം നല് കുന്നത്. വിദേശ ടീമുകളുടെയും സൂപ്പര്‍ താരങ്ങളുടെയും പേരില്‍ കുറ്റന്‍ ഫ്ലക്സുകളും ആഘോഷങ്ങ ളും അരങ്ങേറുമ്പോള്‍ ഇന്ത്യന്‍ ഫുട് ബോളിനോടുള്ള പിന്തുണയും ഉയര് ത്തിപ്പിടിക്കുകയാണ് പുലരി പ്രവര് ത്തകര്. കാരക്കോട്ട് പ്രദേശത്ത് ഉയര്‍ന്ന ലോകകപ്പില്‍ പങ്കെടുക്കുന്ന വി വിധ ടീമുകളുടെ ഫ്ലക്സ് ബോര്‍ഡു കള്‍ക്കിടയില്‍ പുലരിയുടെ ‘ടീം ഇ ന്ത്യ ഫാന്‍സ്’ തലയുയര്‍ത്തി നില് ക്കുന്നത് വേറിട്ടതും കൗതുകമുള്ള തുമായ കാഴ്ചയാണ്. ഫുട്ബോള്‍ ഞങ്ങള്‍ക്കും ലഹരിയാണ്. നല്ല ക ളിക്കാരെ ഞങ്ങള്‍ ആദരിക്കും. പ ക്ഷേ പെറ്റമ്മയെയും പിറന്ന നാടി നെയും മാതൃരാജ്യത്തെയും മറന്ന് മറ്റൊരു രാജ്യത്തിന്റെ കൊടി പിടി ക്കാന്‍ ഞങ്ങളെ കിട്ടില്ല’ എന്ന ഹ്യ ദയസ്പര്‍ശിയായ വാക്കുകളിലൂടെ ഫ്ലക്സിലൂടെ യുവാക്കള്‍ സമൂഹ ത്തിന് മുന്നില്‍ വെക്കുന്നത്.
