കാസര്‍കോട്: 2026 സാഫ് ഗെയിംസില്‍ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം നേടിയ ടീമിലെ അംഗം നീലേശ്വരത്തെ പി.മാളവികയെ ജില്ലാ കളക്ടര്‍ അര്‍ജുന്‍പാണ്ഡ്യന്‍ പ്രശസ്തിപത്രം നല്കി അനുമോദിച്ചു. ആസ്ട്രേലിയയില്‍ നടന്ന മത്സരത്തിലാണ് മാളവിക ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം കിരീടം നേടിയത് . തായിലന്‍ഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പിലും മാളവിക ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ജേതാക്കളായിരുന്നു. ഗോവയില്‍ നടന്ന സാഫ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാളവിക ഒരുഗോള്‍ നേടുകയും മറ്റൊരു ഗോളിലേക്കുള്ള പെനാല്‍ട്ടി കിക്കിന് വഴിയൊരുക്കുകയും ചെയ്ത മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ബങ്കളത്തെ പരേതനായ എം. പ്രസാദിന്റെയും എ. മിനിയുടെയും മകളാണ്. പരിശീലകന് നിധീഷ് ബങ്കളത്തിന്റെ വുമണ്‍ ഫുട്ബോള്‍ ക്ലിനിക്കിലൂടെയാണ് ഫുട്ബോള്‍ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്. തൃശ്ശൂര്‍ കാര്‍മല്‍ കോളേജില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മാളവിക. 26 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമിലെത്തിയ ഏക മലയാളിയാണ് മാളവിക. സാഫ് ഗെയിംസ് സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിനും കാസര്‍കോടിന്റെ അഭിമാന താരം മാളവികയ്ക്കും ജില്ലാ കളക്ടര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു
മാളവികയോടൊപ്പം അമ്മ പി. മിനി കോച്ച് നിധീഷ് ബങ്കളം, ബൈജു അതിയാമ്പൂര്
തുടങ്ങിയവരും ജില്ലാ കളക്ടറെ സന്ദര്‍ശിച്ചു ദേശീയ ടീമില്‍ ഉള്‍പ്പെട്ട കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റേഡിയവും ഗ്രൗണും സൗ് ജന്യമായി അവതരിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു
