കാഞ്ഞങ്ങാട്: സമസ്ത സെന്റിനറി യുടെ ഭാഗമായി നൂറ് പ്രകാശ വര്‍ഷങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ നടന്നു വരുന്ന കാഞ്ഞങ്ങാട് സോണ്‍ പ്രമേയ സമ്മേളനംസമാപിച്ചു. പ്രമേയ സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു സോണ്‍ ഇ സി ചെയര്മാന് അബ്ദുല്‍ ഖാദിര്‍ സഖാഫി ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. എസ് എം എ സംസ്ഥാന സെക്രട്ടറി അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, സമസ്ത ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രമേയ പ്രഭാഷണം നടത്തി വി സി അബ്ദുല്ല സഅദി, അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍, അബ്ദുസ്സത്താര്‍ പഴയകടപ്പുറം, റാശിദ് ഹിമമി ബങ്കളം,ബശീര്‍ മങ്കയം, ഷിഹാബ് പാണത്തൂര്‍,മടിക്കൈ അബ്ദുല്ല ഹാജി,അബ്ദുറഹ്മാന് ഇര്‍ഫാനി, ശിഹാബുദ്ധീന്‍ അഹ്സനി ,
മാട്ടുമ്മല്‍ ഹസ്സന്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു.
