ഓട്ടോയില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി അജാനൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി അജാനൂര്‍, കാസര്‍കോട് കടപ്പുറം സ്വദേശികളെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് അജാനൂര്‍ വളപ്പില്‍ ഹൗസിലെ സായന്ത് (29),കാസര്‍കോട് കടപ്പുറം വടക്കേ വീട്ടില്‍ ലാലു (46) എന്നിവരെയാണ് കുമ്പള എസ് ഐ പി പി ഷമീലും സംഘവും
അറസ്റ്റു ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കുമ്പള ജുമാമസ്ജിദിനു സമീപത്ത് ഓട്ടോ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 0.260 എം ഡി എം എ കണ്ടെടുത്തതെന്നു പോലീസ് പറഞ്ഞു.

 

error: Content is protected !!