ചുള്ളിക്കര സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

കാഞ്ഞങ്ങാട്: ചുള്ളിക്കര സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചുള്ളിക്കര ടൗണില്‍ താമസിക്കുന്ന വെള്ളാവൂര്‍ ഹൗസില്‍  മോഹനന്‍ – ജയ്ശ്രീ ദമ്പതികളുടെ മകന്‍ എം.ഹരീഷ് കുമാര്‍ (36) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമാനിലെ ജഅലാന്‍ ബനീ ബൂഅലിയില്‍ താമസ സ്ഥലത്ത് വെച്ചാണ്
ഹൃദയാഘാതം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബൂഅലിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും. നേരെ പനത്തടി ചാമുണ്ഡിക്കുന്ന് പുളിക്കടവ് വാടകക്ക് താമസിച്ചിരുന്ന ഇവര്‍ പിന്നീട് ചുള്ളിക്കര ടൗണില്‍ സ്വന്തമായി വാങ്ങിയ വീട്ടിലേക്ക് താമസം. രണ്ടുവര്‍ഷത്തോളം ഹരീഷ് കുമാര്‍ നാട്ടില്‍ വന്നു പോയിട്ട്. സഹോദരന്‍: അനന്തു (ഏറണാകുളം).

 

error: Content is protected !!