യുഡിഎഫിന്റെ പ്രഖ്യാപനം കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത് : സി. മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട് : കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ഇടതു ഭരണത്തില്‍ തകര്‍ന്നു പോയ കേരളത്തിലെ കാര്‍ഷിക മേഖലക്ക് യുഡിഎഫ് സര്‍ക്കാറിന്റെ കൃഷിക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കിയതായി സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി പറഞ്ഞു. കാര്‍ഷിക മേഖലയിലേക്ക് സ്ത്രീശാക്തീകരണം വ്യാപിപ്പിക്കാനുള്ള പ്രഖ്യാപനം ചരിത്രപരമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പുതിയ ബഡ്ജറ്റില്‍ കാര്‍ഷിക മേഖലക്ക് മുന്തിയ പരിഗണന ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്വാതന്ത്ര കര്‍ഷക സംഘം കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്രാഹിം പാലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. അബൂബക്കര്‍ ഹാജി സ്വാഗതം പറഞ്ഞു. അടുത്ത മാസം കാസര്‍കോട് ജില്ലയില്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കുന്ന സ്വീകരണം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ആവിയില്‍, അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, സംസ്ഥാന കര്‍ഷക സംഘം വനിതാ വിങ് വൈസ് പ്രസിഡന്റ് ഖദീജ ഹമീദ്, ജില്ലാ പ്രസിഡന്റ് പി. എം. ഫാത്തിമ ടീച്ചര്‍, എന്‍. എ. ഉമര്‍, എം. യു. യാക്കൂബ്, സി. അബ്ദുള്ള ഹാജി, അബ്ദുല്‍ ഖാദര്‍ ബളാല്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ. കെ. അബ്ദുള്ള ഹാജി, കര്‍ഷക സംഘം വനിതാ വിങ് മണ്ഡലം പ്രസിഡന്റ് റുബീന ഖദീജ,ട്രഷറര്‍ ആയിഷ പാറപ്പള്ളി, ഖൈറുന്നിസ, റഹ്‌മത്ത്, ശരീഫാബി, ഹഫ്സത്ത്, ടി. നൗഷീബ, സമീറ തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാനും കര്‍ഷകരുടെ അവകാശങ്ങള്‍ക്കും വേണ്ടി ഗവര്‍മെന്റിന് നല്‍കാന്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ തയ്യാറാക്കിയ പ്രമേയം ഇബ്രാഹിം പാലാട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് മണ്ഡലം കര്‍ഷക സംഘം പുതിയ ഭാരവാഹികളായി ടി. അബ്ദുല്‍ ഖാദര്‍ ബളാല്‍ (പ്രസിഡന്റ് ), മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍,സി. അബ്ദുള്ള ഹാജി, ശംസുദ്ധീന്‍ കെ (വൈസ് പ്രസിഡന്റ്‌റുമാര്‍ ) സി. ബി. സലീം ചിത്താരി (ജനറല്‍ സെക്രട്ടറി ), അബ്ദുള്ള പള്ളിവളപ്പ്, എ. കെ. അബ്ദുള്ള, എന്‍. നൗഷീബ ( സെക്രട്ടറിമാര്‍ ), എ. അബ്ദുള്ള ഹാജി (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.

 

error: Content is protected !!