ജില്ലയില്‍ സൗജന്യ യാത്ര പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കമായി: വിവിധ മണ്ഡലങ്ങളില്‍ എം.എല്‍.എമാര്‍ ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു; കാഞ്ഞങ്ങാട് നടന്ന ചടങ്ങില്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.പി ജാഫര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കാഞ്ഞങ്ങാട് നടന്ന ചടങ്ങില്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.പി ജാഫര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയപര്‍ട്ടി പ്രതിനിധികളായ ഗോപാലകൃഷ്ണ കമ്മത്ത്, സത്യനാഥന്‍, ബി.പി പ്രദീപ്കുമാര്‍, പി.കെ രഘുനാഥ്, ലക്ഷ്മണന്‍, അബ്ദുള്ള, യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ എ. ദാമോദരരന്‍ സ്വാഗതം പറഞ്ഞു.

പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയര്‍ സ്റ്റേജ് എല്‍എസ്, ടൗണ്‍ ടു ടൗണ്‍ വിഭാഗങ്ങളിലെ ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്രാ സൗകര്യം ലഭിക്കും. സൗജന്യ യാത്രയ്ക്കായി പ്രത്യേക രജിസ്ട്രേഷനോ കാര്‍ഡുകളോ സര്‍ട്ടിഫിക്കറ്റുകളോ ആവശ്യമില്ല. കണ്ടക്ടര്‍മാര്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി സീറോ ടിക്കറ്റ് നല്‍കും. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പദ്ധതിയില്‍ ഉള്‍പ്പെട്ട ബസുകളില്‍ പ്രത്യേക സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്. ഇന്ദിര ഗ്യാരന്റികളുടെ ഭാഗമായാണ് പ്രിയദര്‍ശിനി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ബസുകള്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി പ്രത്യേക സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ട്. ഡ്രൈവറുടെ കാഴ്ച മറയ്ക്കാത്ത രീതിയില്‍ ബസിന്റെ മുന്‍വശത്തെ ചില്ലിലും രണ്ട് വാതിലുകളുടെയും വശങ്ങളിലുമായാണ് സ്റ്റിക്കറുകള്‍ പതിപ്പിച്ചിരിക്കുന്നത്.
വിവിധ മണ്ഡലങ്ങളില്‍ എം.എല്‍.എമാരും ജനപ്രതിനിധികളും ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന ചടങ്ങ് കല്ലട്ര മാഹിന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം അധ്യക്ഷത വഹിച്ചു.

 

 

error: Content is protected !!