അശോകന്‍ നമ്പ്യാര്‍ അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി; ഉദുമ എം എല്‍ എ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു

അമ്പലത്തറ: കേശവ്ജി സ്മാരക പൊതുജനവായനശാലയുടെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഉദുമ എം എല്‍ എ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ സബിത അധ്യക്ഷത വഹിച്ചു. സുകുമാരന്‍ പെരിയച്ചൂര്‍ മുഖ്യപ്രഭാഷണം നടത്തി.കെ.വി.ഗോപാലന്‍ അനുസ്മരണ പ്രസംഗം നടത്തി.വി എച്ച് എസ് സി പരീക്ഷയില്‍ മികച്ച വിജയം നേടിയ കെ ജെ ഇമ്മാനുവലിന് അശോകന്‍ നമ്പ്യാര്‍ എന്‍ഡോവ്‌മെന്റ് സമ്മാനിച്ചു.ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും എം എസ് സി കെമിസ്ട്രിയില്‍ ഉന്നതവിജയം നേടിയ പി വി പ്രിയങ്കയെ ചടങ്ങില്‍ അനുമോദിച്ചു. പഞ്ചായത്തംഗങ്ങളായ സി.കൃഷ്ണകുമാര്‍, ശ്രീജിത്ത് പറക്കളായി, വായനശാല പ്രസിഡന്റ് അമ്പലത്തറ നാരായണന്‍, അബ്ദുള്‍ ലത്തീഫ് പെരിയ,എന്‍.കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി വി ജയരാജ് സ്വാഗതവും ഗോപി മുളവന്നൂര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!