കാഞ്ഞങ്ങാട്ട് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കാഞ്ഞങ്ങാട്: മഴക്കാല രോഗങ്ങളെയും പകര്‍ച്ചവ്യാധികളെയും പ്രതിരോധിക്കുന്നതിനായി കാഞ്ഞങ്ങാട് നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കാഞ്ഞങ്ങാട് നഗരസഭ, സ്ത്രീകളുടെയും കുട്ടികളുടെയും ഗവ ആശുപത്രി, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ബല്ല ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. പരിപാടിയുടെ ഭാഗമായി ഗൃഹ സന്ദര്‍ശനം, ബോധവത്കരണ ലഘുലേഖ വിതരണം, കൊതുക് കൂത്താടി നിരീക്ഷണം, ഉറവിട നശീകരണം എന്നിവ സംഘടിപ്പിച്ചു. ചെമ്മട്ടംവയല്‍, നെല്ലിക്കാട്ട്, കാഞ്ഞിരവയല്‍, മാങ്ങോട്, കോട്ടച്ചേരി കുന്നുമ്മല്‍, അതിയാമ്പൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ വി രാധ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രാണി ജന്യ രോഗ നിയന്ത്രണ ഓഫീസര്‍ കെ വി ഗിരീഷ് പരിപാടി വിശദീകരണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ പി വി വിദ്യാലത, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബിജു ബാലുശ്ശേരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എ ചന്ദ്രിക, എപ്പിഡമയോളജിസ്റ്റ് ഡോ തുഷാര, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ ശ്രീകുമാര്‍, പി പ്രമോദ്, എം എം നിമിഷ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ കെ എസ് അമൃത, കെ ലിബിന, കെ വി ദീപ, സിമി ഇമ്മാനുവല്‍, ഫീല്‍ഡ് അസിസ്റ്റന്റ് വി സുരേശന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായുള്ള തുടര്‍ ഗൃഹ സന്ദര്‍ശനവും സ്ഥാപന സന്ദര്‍ശനവും ബോധവത്കരണ പരിപാടികളും വരും ദിവസങ്ങളില്‍ നടക്കും.

 

error: Content is protected !!