കെ ജി എന്‍ എ ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു;  പുതിയകോട്ട മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ധര്‍ണ്ണ സി ഐ ടി യു ജില്ലാ സെക്രട്ടറി പി മണിമോഹന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ കെ ജി എന്‍ എ കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലാ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, പൊതുജനാരോഗ്യ മേഖല സംരക്ഷിക്കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കുക.എട്ടു മണിക്കൂര്‍ ജോലി എല്ലാ ആശുപത്രികളിലും നടപ്പിലാക്കുക, താല്‍ക്കാലിക ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു ധര്‍ണ്ണ സമരം സംഘടിപ്പിച്ചത്. പുതിയകോട്ട മിനി സിവില്‍ സ്റ്റേഷന്‍ വെച്ച് നടന്ന ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് പി വി അനീഷ് അധ്യക്ഷത വഹിച്ചു.സി ഐ ടി യു ജില്ലാ സെക്രട്ടറി പി മണിമോഹന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ ജി എന്‍ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി പവിത്രന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി പി അമ്പിളി സ്വാഗതവും പ്രസീന നന്ദിയും പറഞ്ഞു.

 

error: Content is protected !!