സാരഥി യു എ ഇ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു

ദുബൈ: യു എ ഇയുടെ മണ്ണില്‍ കഴിഞ്ഞ 22 വര്‍ഷമായി കലാ കായിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന സാരഥി യു എ ഇ യൂടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സ്പൈസി ലാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. രക്ഷാധികാരി ടി.വി.മുരളീധരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഉമാവരന്‍ മടിക്കെ അധ്യക്ഷത വഹിച്ചു. കുമാരി മധുരിമാ ചന്ദ്രന്‍,അഞ്ജു ജയരാജ് എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി കെ സി ബിജു മേലേടത്തും, സാമ്പത്തിക റിപ്പോര്‍ട്ട് കുഷോര്‍ മടിയനും ഓഡിറ്റര്‍ റിപ്പോര്‍ട്ട് രമ്യ മധുവും അവതരിപ്പിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന രക്ഷാധികാരി ടി.വി. മുരളീധരനെ
നാരായണന്‍ അരമ്മങ്ങാനം പൊന്നാട അണിയിച്ച് ആദരിച്ചു.പ്രസിഡന്റ് ഉമാവരന്‍ മടിക്കൈ സാരഥി യു എ ഇ യുടെ സ്നേഹോപഹാരം കൈമാറി. തുടര്‍ന്ന് വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സാരഥി കൃഷ്ണഗാഥാ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. നാടില്‍ നിന്നും ഹൃസ്വ സന്ദര്‍ശനത്തിന് എത്തിയ അമ്മമാര്‍ക്ക് സാരഥിയുടെ സ്നേഹോപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി ബിജു കെ സി മേലേടത്ത് സ്വാഗതവും
ട്രഷറര്‍ കിഷോര്‍ മടിയന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് രാജന്‍ മാഷ്
റിട്ടേണിംഗ് ഓഫീസറായി. ചന്ദ്രന്‍ ഇരിയ (പ്രസിഡന്റ്), മനോജ് പുല്ലൂര്‍,തമ്പാന്‍ യാദവ് (വൈസ് പ്രസിഡന്റ് മാര്‍), കെ സി.ബിജു മേലേടത്ത് (ജനറല്‍ സെക്രട്ടറി),അനീഷ് റെറമ്മല്‍,പുഷ്പാകരന്‍ ചാലിങ്കാല്‍ (ജോയിന്റ് സെക്രട്ടറി),നാരായണന്‍ പൂതങ്ങാനം (ട്രഷറര്‍),നിജേഷ് ബാബു (ജോയിന്റ് ട്രഷറര്‍), പവിത്രന്‍ കരിന്തളം
( വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍), സുരേഷ് പ്രസാദ് (കലാവിഭാഗം കണ്‍വീനര്‍),സുധീപ് പച്ചിക്കാരന്‍
(കായിക വിഭാഗം കണ്‍വീനര്‍), നാരായണന്‍ അരമ്മങ്ങാനം, മാധവന്‍ കാഞ്ഞങ്ങാട്, ഉമാവരന്‍ മടിക്കൈ
(രക്ഷാധികാരികള്‍). ശ്രീകാന്ത് കരിമ്പില്‍ (ഓഡിറ്റര്‍) എന്നിവരാണ് ഭരവാഹികള്‍.

 

error: Content is protected !!