കാഞ്ഞങ്ങാട്: സണ്‍റൈസ് മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രിക്ക് ദേശീയ ആശുപത്രി അംഗീകാര ബോര്‍ഡിന്റെ (എന്‍എബി എച്ച്) എന്‍ട്രി ലവല്‍ അംഗീകാരം ലഭിച്ചു. രോഗീസുരക്ഷ, ചികി ത്സാനിലവാരം, ആശുപത്രിസേവ നങ്ങളുടെ ഗുണമേന്മ എന്നിവ വിലയിരുത്തിയ ശേഷമാണ്അം ഗീകാരം ലഭിച്ചത്.
ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍, ചികിത്സാ സംവി ധാനങ്ങള്‍, രോഗീപരിചരണ മാ നദണ്ഡങ്ങള്‍, അണുബാധ നിയ ന്ത്രണ നടപടികള്‍ എന്നിവ എന്‍ എബിഎച്ച് നിഷ്‌കര്‍ഷിക്കുന്ന നി ലവാരങ്ങള്‍ പാലിക്കുന്നുവെന്ന് വിലയിരുത്തലില്‍ കണ്ടെത്തി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജീവ നക്കാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടമെന്ന് ആശുപത്രി അധി കൃതരായ സതീഷ് കെ നമ്പ്യാര്‍, കെ എസ് ദിലീപ്, സി രേണുക ദേവി, നിതിന്‍ കൃഷ്ണന്‍, എം വി.സിജിന്‍, ഫിലിപ്പ് എന്നിവര്‍
വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
