ചെമ്മട്ടം വയല്‍- കാലിച്ചാനടുക്കം റോഡ് പണി അനാസ്ഥ: ജനകീയ പ്രതിഷേധ മാര്‍ച്ച് നാളെ

കാഞ്ഞങ്ങാട്:- ചെമ്മട്ടംവയല്‍ കാലിച്ചാമരം റോഡിലെ ബല്ലത്ത് കുറ്റികല്‍പ്രദേശത്ത് 200 മീറ്റര്‍ റോഡ് വീതി കൂട്ടി ഉയര്‍ത്തുന്നതിനായി 2026 ജനുവരി 10 ന് റോഡ് പൂര്‍ണമായും അടച്ചിട്ട് ആരംഭിച്ച റോഡ് പണി നീണ്ടുപോകുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്കുണ്ടാകുന്ന യാത്ര പ്രയാസം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ ഇടപെട്ട് എത്രയും പെട്ടെന്ന് റോഡ് പണി പൂര്‍ത്തി ആക്കണം എന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി കരാറു കരന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് സിപിഐഎം ബല്ല ലോക്കല്‍ കമ്മിറ്റി പ്രദേശത്തെ പൊതുജനങ്ങളുടെ ജനകീയ കൂട്ടായ്മയില്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ച് 16 ന് നാളെ രാവിലെ 10 മണിക്ക് നടക്കും. റോഡ് പണി നീണ്ടുപോകുന്നതിനാല്‍ വന്‍ യാത്ര ദുരിതമാണ് പൊതുജനങ്ങള്‍ അനുഭവിക്കുന്നത്. ഇതുവഴി പോകുന്ന ബസുകളും മറ്റു വാഹനങ്ങളും അമ്പലത്തറ ചുറ്റി ആണ് യാത്ര നടത്തുന്നത്. അതോടൊപ്പം ദിവസവും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും റോഡ് പണി നീണ്ടു പോകുന്നതിനാല്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.

 

error: Content is protected !!