നൈബര്‍ഹുഡ് ഫ്രൈഡ് ചിക്കന്‍ (എന്‍. എഫ്. സി) ഇട്ടമ്മലില്‍ സംരംഭക ഔട്ട്‌ലെറ്റ് ആരംഭിച്ചു.

കാഞ്ഞങ്ങാട് : കുടുംബശ്രീ ജില്ലാമിഷന്‍ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന നൈബര്‍ഹുഡ് ഫ്രൈഡ് ചിക്കന്‍ ഔട്ട്‌ലെറ്റ് കാഞ്ഞങ്ങാട് ഇക്ബാല്‍ ജംഗ്ഷനില്‍ ആരംഭിച്ചു.
പാരമ്പര്യ ശൈലികളില്‍ നിന്ന് മാറി, ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ആധുനിക ‘ന്യൂ-ജെന്‍’ ബിസിനസ്സ് മോഡലുകളിലേക്ക് കുടുംബശ്രീ സംരംഭങ്ങള്‍ ചുവടുമാറ്റുന്നതിന്റെ മികച്ച ഉദാഹരണമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ ഫ്രൈഡ് ചിക്കന്‍ ഔട്ട്ലെറ്റ്.
?ഉയര്‍ന്ന ഗുണനിലവാരമുള്ളതും രുചികരവുമായ ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ വളരെ മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ‘എന്‍.എഫ്.സി’ ഇട്ടമ്മല്‍ ഔട്ട്ലെറ്റിലൂടെ ലക്ഷ്യമിടുന്നത്
പള്ളിക്കര ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന സംരംഭം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐ. എ. എസ് ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭന അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ആദ്യ വില്പന നടത്തി. പള്ളിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. പ്രഭാകരന്‍ ആദ്യ വില്പന ഏറ്റുവാങ്ങി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡി. ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികളായ പി. എച്ച് ഹനീഫ, ഫാത്തിമ പള്ളിക്കര,പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മനോഹരന്‍,മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി. അബ്ദുല്‍ റഹ്‌മാന്‍,സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ കെ. സനുജ, കെ അശ്വിനി, എം.നസീമ,ജില്ലാ പ്രോഗ്രാം മാനേജര്‍ എം ഷീബ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ. നിമിഷ,കാഞ്ഞങ്ങാട് ബ്ലോക്ക് മെന്റ്റര്‍ എം. എം ശരീഫ, പള്ളിക്കര എം. ഇ. സി കെ. രജിത, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രജനി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എം. ഇ. സി മാര്‍ എന്നിവര്‍ സംബന്ധിച്ചു.പള്ളിക്കര സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ എം.ബീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംരംഭക കെ. കെ ജംഷീന നന്ദിയര്‍പ്പിച്ച് സംസാരിച്ചു. കുടുംബശ്രീ അംഗങ്ങള്‍, ജില്ലാ മിഷന്‍ ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയ നിരവധി ആളുകള്‍ പങ്കെടുത്തു.

 

error: Content is protected !!