സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജില്‍ റെക്കോര്‍ഡ് പ്ലേസ്മെന്റ്; 122-ലധികം തൊഴിലവസരങ്ങളുമായി 2026 ബാച്ച്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജിലെ ( എസ് എന്‍ പിടി സി) വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യയന വര്‍ഷത്തില്‍ റെക്കോര്‍ഡ് പ്ലേസ്മെന്റ് നേട്ടം. കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പ്രമുഖ ദേശീയ-ആഗോള കമ്പനികളിലായി മികച്ച തൊഴിലവസരങ്ങള്‍ സ്വന്തമാക്കിയത്.
?ഇത്തവണ ക്യാമ്പസ് ഡ്രൈവിലൂടെ 122-ലധികം തൊഴിലവസരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ഓട്ടോമോട്ടീവ് മാനുഫാക്ചറിംഗ്, എയ്റോസ്പേസ്, ഹെവി മെഷിനറി, സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 16 പ്രമുഖ മുന്‍നിര കമ്പനികളാണ് ക്യാമ്പസ് റിക്രൂട്ട്മെന്റില്‍ പങ്കെടുത്തത്.
?ടാറ്റാ മോട്ടോഴ്സ് ( കെ.എ പി എസ്), ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ്, ടൊയോട്ട, അശോക് ലെയ്ലാന്‍ഡ്, ജി.ഇ എയ്റോസ്പേസ്, മദര്‍സണ്‍, എച്ച്.എല്‍ മാന്‍ഡോ ആനന്ദ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വി-ടു അസോസിയേറ്റ്സ്, ആര്‍ബി സ്ട്രക്‌ചേഴ്‌സ് തുടങ്ങിയ ആഗോള പ്രശസ്തമായ സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
?പ്രിന്‍സിപ്പാള്‍ വിക്രമന്‍ പി, പ്ലേസ്‌മെന്റ് ഓഫീസര്‍ ഗോകുല്‍ ടി എ, പ്ലേസ്‌മെന്റ് സഹ ഓഫീസര്‍മാരായ ശ്രീകല, ശ്രീജേഷ്, സനൂപ് കുമാര്‍ പി, പ്രദീപ് ടി എന്നിവരാണ് ഈ വര്‍ഷത്തെ പ്ലേസ്മെന്റ് ഡ്രൈവുകള്‍ക്ക് നേതൃത്വം നല്‍കിയത്.
?കാസര്‍കോട് ജില്ലയില്‍ തന്നെ ഏറ്റവും പാരമ്പര്യമുള്ളതും, മികച്ച ലബോറട്ടറി സൗകര്യങ്ങളും എളുപ്പത്തിലുള്ള വാഹന സൗകര്യങ്ങളും ലഭ്യമാകുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നിലയില്‍ സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജ് കൈവരിച്ച ഈ നേട്ടം ഏറെ പ്രശംസനീയമാണ്.

 

error: Content is protected !!