ബേക്കല്‍: പള്ളിക്കര ബീച്ചില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ രണ്ടു യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ അംഗിത് (20),അപ്പു ടി. എബ്രഹാം (20) എന്നിവരുടെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ ഒരാളുടെ മൃതദേഹം ചിത്താരി പുഴയില്‍ നിന്നും മറ്റാരുടെ മൃതദേഹം മുട്ടുന്തല അഴിമുഖത്ത് വെച്ച് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ആറര മണിയോടു കൂടി ബേക്കല്‍ കോട്ടയ്ക്ക് സമീപത്ത് പള്ളിക്കര ബീച്ചിന് സമീപത്ത് വെച്ചാണ് സംഭവം. കോട്ടയം, ചങ്ങനാശ്ശേരിയില്‍ നിന്ന് എത്തിയ നാലംഗ വിദ്യാര്‍ത്ഥി സംഘം കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് തിരമാലകളില്‍ പെട്ടത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. കാണാതായവര്‍ക്ക്
വേണ്ടി തീരദേശ ബേക്കല്‍ പോലീസും നാട്ടുകാരും ഏറെ നേരം തിരച്ചല്‍ നടത്തിയെങ്കിലും ഇന്നലെ ഇവരെ കണ്ടെത്താനായിരുന്നില്ല.
