കാഞ്ഞങ്ങാട്: 2026-ലെ ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ലഹരിയോടുള്ള ആസക്തി കുറയ്ക്കുന്നതിനും പെനാല്‍റ്റി ഷൂട്ടൗട്ട്, ഫുട്‌ബോള്‍ ക്വിസ്, പ്രവചന മത്സരം എന്നിവ സംഘടിപ്പിച്ചു. എഴുപത് വയസ് കഴിഞ്ഞ ജാനകിയമ്മയുടെ ആവേശത്തോടു കൂടിയുള്ള പെനാല്‍റ്റി ഷൂട്ടൗട്ട് കാണികളില്‍ കൗതുകവും സന്തോഷവും പരത്തി. കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം ഗിരീഷന്‍ , പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍, സീനിയര്‍ അസിസ്റ്റന്റ് സി ശാരദ, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്, വിമുക്തി ക്ലബ് കോര്‍ഡിനേറ്റര്‍ പി ദിലീപ് കുമാര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു, കരിയര്‍ മാസ്റ്റര്‍ പി സമീര്‍ സിദ്ദീഖി , കായികാധ്യാപകന്‍ കെ അബ്ദുല്‍ ഷുക്കൂര്‍, പി വേണുഗോപാലന്‍, എ സന്തോഷ് കുമാര്‍, അബ്ദുല്‍ റഷീദ്, പി വി സുമതി, തുടങ്ങിയവരും എന്‍ എസ് എസ് വോളന്റിയര്‍മാര്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ആയിരത്തോളം ഗോള്‍ അടിച്ചു.
