സമസ്ത സെന്റിനറി  കാഞ്ഞങ്ങാട് പ്രമേയ സമ്മേളനം നാളെ

കാഞ്ഞങ്ങാട്: മുസ്ലീം സമുദായത്തിന്റെ ജീവിത സമഗ്രതയില്‍ സ്പര്‍ശിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേരളീയ മുസ്ലിംസമുദായത്തെ നാനോന്മുഖ നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തി. നന്മകളുടെ നൂറ്റാണ്ടിന്റെ സൗന്ദര്യത്തില്‍ സമസ്ത സെന്റിനറി ആഘോഷിക്കുകയാണ്. കേരളത്തിലെ പൗരാണിക മുസ്ലിം സമുദായ മുന്നേറ്റത്തിന്റെ അടുത്ത നൂറ്റാണ്ടുകളിലേക്ക് വഴിതുറക്കുന്ന ഒരു നാഴികക്കല്ലായി ഈ കാലത്തെ രൂപപ്പെടുത്തുകയാണ് സമ്മേളനം നീണ്ട ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതികളാണ് സമ്മേളനഭാഗമായി ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുകന്നത്. സമ്മേളന ഭാഗമായി സെന്റിനറി പാര്‍ലമെന്റ്, സെന്റിനറി സെനറ്റ്, സെന്റിനറി അസംബ്ലി, സെന്റിനറി കണക്ട്, സെന്റിനറി സഭ പ്രമേയ സമ്മേളനം, മഹല്ല് സമ്മേളനം, പ്രതിനിധി രജിസ്ട്രേഷന്‍, ഖാഫില, നാട്ടുദര്‍സ്, ദാറുല്‍ ഇഫ്ത, സ്ഥാപകദിനം, മുഅല്ലീംകോണ്‍ഫറന്‍സ്, നോളജ് ഫെസ്റ്റിവല്‍, മുബാഹസ, ആശയസമ്മേളനം, തസ്‌കിയ കോണ്‍ഫറന്‍സ്, ആദര്‍ശ സമ്മേളനം, മാനേജ്മെന്റ് കോണ്‍ഫറന്‍സ്, സ്മൃതിയാത്ര, സംസ്ഥാന സഞ്ചാരം, സെന്റിനറി കോണ്‍ഫറന്‍സ് തുടങ്ങി ബ്രഹത്തായ പരിപാടികളാണ് സെന്റിനറിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
സമസ്ത സെന്റിനറിയുടെ നൂറ് പ്രകാശ വര്‍ഷങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ സോണ്‍ കേന്ദ്രങ്ങളില്‍ നടന്നു വരുന്ന പ്രമേയ സമ്മേളന ഭാഗമായുള്ള കാഞ്ഞങ്ങാട് സോണ്‍ പ്രമേയ സമ്മേളനം ഈ മാസം 16 ന് (നാളെ) നടക്കും. ഉച്ചക്ക് രണ്ടിന് പുതിയകോട്ട മഖാം സിയാറത്തിന് ശേഷം 2.30 ന് മുസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്യും സോണ്‍ ഇസി ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി ആറങ്ങാടി അദ്ധ്യക്ഷത വഹിക്കും. എസ് എം എ സംസ്ഥാന സെക്രട്ടറി അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, സമസ്ത ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രമേയ പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി വി സി അബ്ദുല്ല സഅദി, സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍, സോണ്‍ ജന.സെക്രട്ടറി അബ്ദുസ്സത്താര്‍ പഴയകടപ്പുറം, എസ് വൈ എസ് സോണ്‍ പ്രസിഡണ്ട് മദനീയം അബ്ദുല്ലത്തീഫ് സഖാഫി, എസ് എം എ ജില്ലാ ജന.സെക്രട്ടറി ബശീര്‍ മങ്കയം, സോണ്‍ ഈസി ചെയര്‍മാന്‍ ഷിഹാബ് പാണത്തൂര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സിലര്‍ മടിക്കൈ അബ്ദുല്ല ഹാജി, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ ഇര്‍ഫാനി തുടങ്ങിയവര്‍ പ്രസംഗിക്കും.
സമസ്ത നൂറുവര്‍ഷം പിന്നിടുമ്പോള്‍ കീഴ്ഘടകങ്ങളായി സംഘടനയുടെ ബഹുമുഖമായ കേരള മുസ്ലിം ജമാഅത്ത് യുവാക്കള്‍ക്കായി സമയ്തകേരള സുന്നി യുവജന സംഘം (എസ് വൈ എസ്), വിദ്യാര്‍ത്ഥികള്‍ക്കായി സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍(എസ്.എസ്.എഫ്), മാനേജ്മെന്റിന് വേണ്ടി സുന്നി മാനേജ്മെന്റ് അസോസിയേഷന്‍(എസ്.എം.എ) അധ്യാപക സംഘടനയായ സുന്നി ജംഇയ്യത്തില്‍ മുഅല്ലിമീന്‍ വിവിധ തലങ്ങളിലുള്ള പ്രൊഫഷണലുകള്‍ക്കായി ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍ ഫോറം (ഐ പി എഫ്) വിദേശ രാജ്യങ്ങളില്‍ ഐ പി എഫ് ആര്‍ എസ് സി തുടങ്ങിയവ സമസ്ഥയുടെ കീഴ്ഘടകങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.
വാര്‍ത്ത
സമ്മേളനത്തില്‍
കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി
വി.സി. അബ്ദുല്ല സഅദി,
സോണ്‍ ഈസി ചെയര്‍മാന്‍
അബ്ദുല്‍ ഖാദര്‍സഖാഫി
, കേരള മുസ്ലീം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി
അബ്ദുല്‍ സത്താര്‍ പഴയ കടപ്പുറം,
എസ്.എം.എ ജില്ലാ ജന.സെക്രട്ടറി ബഷീര്‍ മങ്കയം,
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന കൗണ്‍സിലര്‍
മടിക്കൈ അബ്ദുല്ല ഹാജി,കേരള മുസ്ലീം ജമാഅത്ത് സോണ്‍ സെക്രട്ടറിമരായ ബി കെ അബ്ദുറഹ്‌മാന്‍ ഹാജി, അബ്ദുസ്സലാം പുഞ്ചാവി എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!