കാഞ്ഞങ്ങാട്: കെ.ജി.എന്‍ എ 69ആം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രചരണഗാനം ഓഡിയോ ലോഞ്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എസ് സലീഖ നിര്‍വഹിച്ചു.കാഞ്ഞങ്ങാട് അലാമിപ്പള്ളി യിലെ സംഘാടക സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ടീച്ചര്‍ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ വി വി.രമേശന്‍,കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി , പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശിവജി വെള്ളിക്കോത്ത്, എഫ് എസ് സി ടി ഒ. ജില്ലാ സെക്രട്ടറി കെ. ഹരിദാസ് മാഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പവിത്രന്‍ പി വി സ്വാഗതവും, ജില്ലാ പ്രസിഡന്റ് പിവി അനീഷ് നന്ദിയും പറഞ്ഞു. കെ.ജി.എന്‍.എ. ജില്ലാ സെക്രട്ടറി പി.പി.അമ്പിളി. കാറ്റാടി കുമാരന്‍, പ്രിയേഷ് കാഞ്ഞങ്ങാട് സൗത്ത്, ദാമോദരന്‍ കാഞ്ഞങ്ങാട് സൗത്ത്, രാജീവന്‍ ചെറുവത്തൂര്‍. ശബരീശന്‍, ജോളി ജോസഫ്, വി.സുകുമാരന്‍, ജയപാലന്‍ കാഞ്ഞങ്ങാട് ,തുടങ്ങി വിവിധ വര്‍ഗ ബഹുജന സംഘടന നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
