കാഞ്ഞങ്ങാട്: ലൈബ്രറിയന്മാരെ പാര്‍ട്ട് ടൈയിം കണ്ടിന്‍ജന്റ് ജീവനക്കാരായി ഉയര്‍ത്തണമെന്നും കാലാനുസൃതമായി അലവന്‍സ് വര്‍ധിപ്പിക്കണമെന്നും മാസംതോറും വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു കാഞ്ഞങ്ങാട് നടന്ന കേരള സ്റ്റേറ്റ് ലൈബ്രെറിയന്‍സ് യൂണിയന് (കെ എസ് എല്‍ യു )ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മേലാങ്കോട്ട്സ്കൂളില് നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി. അപ്പുക്കുട്ടന്അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി യു വി ശശി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു..കെ സുനിത, കെ കര്‍ത്യയണി, രാധ ബേഡകം, അനില വരക്കാട്, എം പാര്‍വതി എന്നിവര്‍ സംസാരിച്ചു. കെ വി ഉഷ സ്വാഗതം പറഞ്ഞു. പതാക ഉയര്‍ത്തല്‍ ജില്ലാ കമ്മിറ്റി അംഗം രാധ ബേഡകം രചിച്ച സ്വാഗത ഗാനാലാപനം. എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളെ അനുമോദനം തുടങ്ങിയ അനുബന്ധ പരിപാടികളും നടന്നു.
ഭാരവാഹികള്‍ യു വി ശശി(പ്രസിഡന്റ്)
സി പി സരിത( വൈസ് പ്രസിഡന്റ്)
കെ വി ഉഷ(സെക്രട്ടറി)
പി ശകുന്തള( ജോയിന്‍ സെക്രട്ടറി)
എം പാര്‍വതി(ട്രഷറര്‍).
