ആശുപത്രിക്ക് സമാനമായ ചികിത്സ ഇനി വീട്ടില്‍ ലഭിക്കും; ആസ്റ്റര്‍ @ ഹോം പദ്ധതിക്ക് നാളെ തുടക്കമാകും

കാസര്‍കോട് : ആശുപത്രികളില്‍ നേരിട്ടെത്താന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് വീട്ടില്‍ വെച്ചുതന്നെ ആശുപത്രിക്ക് സമാനമായ ചികിത്സ ലഭ്യമാക്കുന്ന ആശ്വാസ പദ്ധതിയുമായി കാസര്‍കോട് ആസ്റ്റര്‍ മിംസ്. ആസ്റ്റര്‍ മിംസ് കാസര്‍കോട് തുടക്കം കുറിക്കുന്ന ആസ്റ്റര്‍ @ ഹോം പദ്ധതിയുടെ ഉദഘാടനംകല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ നിര്‍വഹിക്കുമെന്ന് ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി അറിയിച്ചു.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ആശുപത്രിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് ഇപ്പോള്‍ സേവനം ലഭ്യമാകുക. കേവലം ഒരു പ്രാഥമിക പരിശോധന എന്നതിനപ്പുറം ആശുപത്രിയില്‍ ലഭ്യമാകുന്ന ചികിത്സയോട് സമാനമായ സേവനങ്ങളാണ് പദ്ധതിയിലൂടെ രോഗിക്ക് ലഭിക്കുക. വിദഗ്ധ ഡോക്ടര്‍മാര്‍, റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍മാര്‍, പരിചയസമ്പന്നരായ നഴ്സുമാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരടങ്ങുന്ന വിദഗ്ധ മെഡിക്കല്‍ സംഘമാണ് രോഗികളുടെ പക്കലേക്ക് എത്തുന്നത്. ജറിയാട്രിക് മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷഹനാദ് പി.എം.എ നേതൃത്വം നല്കുന്ന ആസ്റ്റര്‍ @ ഹോം പദ്ധതിയില്‍ വിദഗ്ധരടങ്ങുന്ന ആരോഗ്യ സംഘവും നൂതന മെഡിക്കല്‍ ഉപകരണങ്ങളുമായാണ് ഹോം കെയര്‍ ടീം മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന രോഗികളിലേക്ക് എത്തുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ഹോം കെയര്‍ ടീം പ്രവര്‍ത്തിക്കുന്നത്.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കിടപ്പിലായവര്‍, പക്ഷാഘാതം, അസ്ഥി സംബന്ധമായ ഒടിവുകള്‍ മൂലം കിടപ്പിലായവര്‍ തുടങ്ങിയര്‍ക്കായി ഫിസിയോതെറാപ്പിയും പ്രത്യേക പരിചരണത്തിനും പദ്ധതി പ്രാധാന്യം നല്‍കുന്നു. ശാരീരിക ബുദ്ധിമുട്ടുകളോ മറ്റു അസൗകര്യങ്ങള്‍ മൂലം ആശുപത്രിയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് മികച്ച ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനവും പരിചയ സമ്പന്നരായ നഴ്‌സുമാരുടെ പരിരക്ഷയും ഉറപ്പാക്കുന്നു. അതോടൊപ്പം രക്തപരിശോധന ഉള്‍പ്പെടെയുള്ള എല്ലാവിധ ലാബ് സൗകര്യങ്ങളും ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള ഫാര്‍മസി സംവിധാനവും പദ്ധതിയുടെ ഭാഗമായി സജ്ജമാണ്.
‘ആരോഗ്യസംരക്ഷണം എന്നത് ആശുപത്രി കെട്ടിടങ്ങള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല. ശാരീരിക ബുദ്ധിമുട്ടുകളോ മറ്റു കാരണങ്ങളാലോ ആശുപത്രിയില്‍ എത്താന്‍ കഴിയാത്ത ഒരു രോഗിക്ക് മുന്നിലും ചികിത്സയുടെ വാതിലുകള്‍ അടയരുത്. അവര്‍ക്ക് അര്‍ഹമായ വിദഗ്ധ പരിചരണം സ്വന്തം വീടിന്റെ സുരക്ഷിതത്വത്തില്‍ ലഭ്യമാക്കുക എന്നതാണ് ‘ആസ്റ്റര്‍ @ ഹോം’ വഴി ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത് കേവലമൊരു സേവനമല്ല മറിച്ച് രോഗികളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ്’ എന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി പറഞ്ഞു.

ചീഫ് മെഡിക്കല്‍ സൂപ്പറന്റന്റും അത്യാഹിത വിഭാഗം മേധാവിയുമായ ഡോ. സാജിദ് സലാഹുദ്ദീന്‍, ഡോ. അമീന്‍ ഗുല്‍ഷന്‍ അനസ്തശ്യ വിഭാഗം മേധാവി, ജറിയാട്രിക് മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷഹനാദ് പി.എം.എ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സാങ്കേതികവിദ്യയുടെയും മെഡിക്കല്‍ വൈദഗ്ധ്യത്തിന്റെയും സഹായത്തോടെ ചികിത്സാ രംഗത്തെ അതിരുകള്‍ ഇല്ലാതാക്കാനും സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമേകാനും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ പ്രതിജ്ഞാബദ്ധമാണെന്നും ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെല്‌പ്ലൈന്‍ നമ്പര്‍ 7034778800

 

error: Content is protected !!