ദുരന്തങ്ങളെ കരുതലോടെനേരിടാന്‍ പുല്ലുര്‍ -പെരിയ ഗ്രാമപഞ്ചായത്ത്

കാഞ്ഞങ്ങാട്: ദുരന്തങ്ങളെ കരുതലോടെനേരിടാന്‍ പുല്ലുര്‍ -പെരിയ ഗ്രാമപഞ്ചായത്ത്. പ്രകൃതി ദുരന്തങ്ങളും മനുഷ്യനിര്‍മ്മിത ദുരന്തങ്ങളും ഫലപ്രദമായിനേരിടാന്‍ ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത്, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ആരോഗ്യവിഭാഗം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിയിലിരുന്നു പരിശീലന പരിപാടി. ഓരോ വാര്‍ഡിലെയും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍പരിശിഗന പരിപാടിയില്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ സബിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ പി. ദീപ അധ്യക്ഷയായി. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ എം.വിനോദ്,മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ജി. രമേഷ് സംസാരിച്ചു. ആപത് മിത്ര ട്രെയിനര്‍ രതീഷ് കല്യോട്ട് , കാഞ്ഞങ്ങാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശ്രീദേവ് , പ്രശാന്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സോദാഹരണ പരിശീലനം നല്‍കി പഞ്ചായത്ത് സെക്രട്ടറി അര്‍ജുന്‍ ബാലന്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. സുദേവന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!