അമ്പലത്തറ: ജിവിഎച്ച്എസ്എസ് അമ്പലത്തറ സ്കൂളിന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സി എസ് ആര് ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ചു നല്കിയ രണ്ട് ടോയ്ലറ്റ് ബ്ലോക്കുകളുടെ ഉദ്ഘാടനം യഥാക്രമം കാഞ്ഞങ്ങാട്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാതയും പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിതയും നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ മുഖ്യാതിഥികളായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയ കെ കെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് റീജണല്‍ മാനേജര്‍ രാജേഷ് കെ എന്നിവര്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാരായണന് മാടിക്കാല്‍, വാര്‍ഡ് മെമ്പര്‍മാരായ കൃഷ്ണകുമാര്‍ സി, സുനിത കെ, പിടിഎ പ്രസിഡണ്ട് ജയകുമാര്‍ പി, എസ്.എം.സി ചെയര്മാന് മനോജ് കുമാര്‍ എന്‍, മദര്‍ പി ടി എ പ്രസിഡന്റ് സുജാത കെ വി , സീനിയര്‍ അസിസ്റ്റന്റ് നിഷ കെ, സ്റ്റാഫ് സെക്രട്ടറി പത്മജ ടി കെ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. 2024-25 വര്‍ഷത്തെ മദര്‍ പി ടി എ ഇന്‍സിനറേറ്റര്‍ കൈമാറി.സ്കൂള്‍ ഹെഡ്മാസ്റ്റര് രാജേഷ് പി വി സ്വാഗതവും, പ്രിന്‍സിപ്പല്‍ പ്രശാന്ത് കെ വി നന്ദിയും പറഞ്ഞു.
