കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരുടെ ഉന്നമനവും സ്വയംതൊഴില്‍ കണ്ടെത്താനുള്ള പ്രോത്സാഹനവും ലക്ഷ്യമാക്കി കാഞ്ഞങ്ങാട് നഗരസഭ എട്ടുപേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.40 ലക്ഷം രൂപ വകയിരുത്തിയാണ് ഈ ക്ഷേമപദ്ധതി നടപ്പിലാക്കിയത്.
എ.സി. കണ്ണന്‍ നായര്‍ പാര്‍ക്കില്‍ നടന്ന വിതരണച്ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം. സുമതി സ്വാഗതം പറഞ്ഞു. മറ്റു സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.പി. ജാഫര്‍, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ഗൗരീശ്രീ നന്ദി രേഖപ്പെടുത്തി. കൗണ്‍സിലര്‍മാര്‍ ജീവനക്കാര്‍ പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കാളികളായി
