കാഞ്ഞങ്ങാട്: സ്‌കൂള്‍പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ ഐഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി.പുഷ്പ.ഇന്ന് ഉച്ചയോടെയാണ്
മഡിയന്‍ കെ എച്ച് എം സ്‌കൂള്‍ പരിസര മഴ വെളളത്തില്‍ വീണ് കിടക്കുന്ന ഫോണ്‍ കണ്ടത്. ഫോണിന്റെ കവര്‍ ആയിരിക്കുമെന്ന് കരുതി കാലുകൊണ്ട് ചവിട്ടി നോക്കിയപ്പോഴാണ് ഫോണ്‍ ഉണ്ടയെന്ന് മനസിലായത്. എടുത്ത് നോക്കിയപ്പോള്‍ ഫോണിന്റെ കവറിന്റെ ഉള്ളില്‍ നിന്നും ഐഡി കാര്‍ഡും പണവും കിട്ടി. നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇട്ടെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. പിന്നീട് മകള്‍ ചിത്രരേഖയുടെ ഭര്‍ത്താവ് രാഘവന്‍ മുമ്പ് പളളിക്കര പഞ്ചായത്ത് ജോലി ചെയ്തിരുന്നു. അതു പ്രകാരം ആ ഭാഗത്തുള്ള വാട്‌സപ്പ് ഗ്രൂപ്പുകളില്‍ വിവരമറിച്ചപ്പോഴാണ് ഉടമസ്ഥനെ കണ്ടെത്താനായത്. മവ്വല്‍ സ്വദേശി ആയിഷത്ത് ഷഹനത്ത് ആയിരുന്നു ഫോണിന്റെ ഉടമ. മകന്‍ ഫസല്‍ വന്ന് പുഷ്പയില്‍ ഫോണ്‍ ഏറ്റുവാങ്ങി. പുഷ്പയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ നാട്ടുകാരും ആയിഷത്ത് ഷഹനത്ത് കുടുംബവും അഭിനന്ദിച്ചു. സിപിഎം രാവണേശ്വരം ലോക്കല്‍ കമ്മിറ്റി അംഗമാണ് പുഷ്പ.
