കാഞ്ഞങ്ങാട്: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന
തരത്തില്‍ അത്യന്തം നീചവും ഗുരുതരവും അടിസ്ഥാനരഹിതവുമായ പരാമര്‍ശങ്ങള്‍ നടത്തിയ
വീഡിയോ പ്രചരിപ്പിച്ച ജാന്‍മണി എന്ന പേരില്‍ അറിയപ്പെടുന്ന ഒരാള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം
വ്യക്തി അക്കൗണ്ട് ഉടമക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ഒരു ജനാധിപത്യ രാജ്യത്ത് ഭരണാധികാരികളുടെ നയങ്ങളെയും നടപടികളെയും വിമര്‍ശിക്കാനുള്ള അവകാശം ഓരോ പൗരനും ഉണ്ടായിരിക്കാം. എന്നാല്‍ ഒരാളുടെ കുടുംബപശ്ചാത്തലത്തെയും ജനനത്തെയും സംബന്ധിച്ച് അടിസ്ഥാനരഹിതവും വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ളതുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അവ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന ഒന്നല്ല.
അത്തരം പ്രവര്‍ത്തനങ്ങള്‍ നിയമപരമായി ഗൗരവമുള്ള വിഷയമാണ്.
ഈ വീഡിയോ ഇതിനകം തന്നെ നിരവധി ആളുകള്‍ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വീണ്ടും പങ്കുവെക്കുകയും അതുവഴി വളരെ വലിയ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ അപകീര്‍ത്തികരമായ ഉള്ളടക്കം കൂടുതല്‍ ആളുകളിലേക്ക് എത്തുകയും സമൂഹത്തില്‍ അനാവശ്യമായ ഭിന്നതയും പ്രകോപനവും സൃഷ്ടിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. ഇത് രാജ്യദ്രോഹപരമായ ഒരു പോസ്റ്റ് ആയി കണക്കാക്കേണ്ടതാണയെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നത് സമൂഹത്തില്‍ ഉത്തരവാദിത്തബോധം നിലനിര്‍ത്തുന്നതിനും നിയമവാഴ്ച സംരക്ഷിക്കുന്നതിനും അനിവാര്യമാണയെന്നും
എത്രയും വേഗം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമപ്രകാരമുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്ന്
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അര്‍ജുന്‍ പള്ളോട്ട് വ്യക്തമാക്കി. യുവമോര്‍ച്ച
മണ്ഡലം ജനറല്‍ സെക്രട്ടറി അഭിലാഷ്
അത്തിക്കോത്ത് , വൈസ് പ്രസിഡന്റ് അഡ്വ. ജോതികാറാണി, സെക്രട്ടറി അഡ്വ. കൃഷ്ണപ്രിയ, കമ്മിറ്റിയംഗം
കൗശിക് പുതിയ കോട്ട,ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത്, സെക്രട്ടറി വൈശാഖ് മാവുങ്കാല്‍ എന്നിവരുടെനേതൃത്വത്തില്‍ പരാതി നല്‍കിയത്.
