കാഞ്ഞങ്ങാട്: പേരൂര്‍ സദ്ഗുരു പബ്ലിക് സ്കൂളില്‍ കാര്‍ഗില്‍ വിജയ് ദിവസ് ഗംഭീരമായി ആഘോഷിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി . ഇ എം ഇ വെറ്ററന്‍സ് കാസര്‍കോട് ജില്ലാ സെക്രട്ടറിയും ഓള് കേരള ഇ എം ഇ വെറ്ററന്‍സിന്റെ ചീഫ് കോര്‍ഡിനേറ്ററുമായ കെ.മുരളിധരന് ഉദ്ഘാടനം ചെയ്തു. ദേശസ്നേഹം ഉണര്‍ത്തുന്ന കാലികപ്രസക്തമായ പ്രസംഗത്തിലൂടെ കാര്‍ഗില്‍ വിജയ് ദിന സന്ദേശം അദ്ദേഹം കുട്ടികള്‍ക്ക് പകര്‍ന്നു നല്കി. പ്രിന്‍സിപ്പല്‍ അമൃത സന്തോഷ് അധ്യക്ഷം വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച സാംസ്കാരിക പരിപാടികള്‍ അരങ്ങേറി.
