കുട്ടി ഡ്രൈവര്‍മാര്‍ക്ക് എതിരെ നടപടി ശക്തമാക്കി അമ്പലത്തറ പോലീസ്

അമ്പലത്തറ : സ്‌കൂള്‍ തുറന്നതോടെ 18 വയസ് തികയാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടി ശക്തമാക്കി അമ്പലത്തറ പോലീസ്. പട്രോളിംഗ് ഡ്യൂട്ടിക്കിടെ അമ്പലത്തറ എതിര്‍ക്കയം എന്ന സ്ഥലത്ത് വച്ച് 18 വയസ് തികയാതെ ഇരുചക്ര വാഹനം ഓടിക്കുന്നത് കണ്ട് പോലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കുകയും വാഹനം കുട്ടിക്ക് ഓടിക്കാന്‍ നല്‍കിയ കുട്ടിയുടെ പിതാവിന് എതിരെ 125 ബി എന്‍ എസ് ആന്റ്199 എ (2)ഓഫ് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. 25000 രൂപ ഫൈന്‍ ചുമത്താവുന്ന വകുപ്പ് ആണ് നിലവില്‍ ജുവനയില്‍ റൈഡിന് ഉള്ളത്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് അമ്പലത്തറ എസ് എച്ച് ഒ.സി.ഷാജു അറിയിച്ചു.

 

error: Content is protected !!