അപരിഷ്‌കൃത ട്രാഫിക് സംവിധാനങ്ങള്‍ ഒടയംചാല്‍ ടൗണില്‍ അപകട ഭീഷണി ഉയര്‍ത്തുന്നു: വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു

ഓടയംചാല്‍: മലയോരമേഖലയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വന്നുപോകുന്ന മലയോര ടൗണ്‍ ആണ് ഒടയംചാല്‍. അപരിഷ്‌കൃത ട്രാഫിക് സംവിധാനങ്ങള്‍ ഒടയംചാല്‍ ടൗണില്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്. അനധികൃത കച്ചവടങ്ങള്‍ റോഡില്‍ തന്നെ നടത്തിയിട്ടും പിഡബ്ല്യുഡിയോ പഞ്ചായത്തോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല . പിഡബ്ല്യുഡി സ്ഥലങ്ങളില്‍ അനധികൃത നിര്‍മ്മാണം നടത്തുകയും അത് വാടകക്ക് നല്‍കുകയും അവിടെ ലൈസന്‍സിന്റെയോ മറ്റു യാതൊരു സര്‍ട്ടിഫിക്കറ്റും ഇല്ലാതെ കച്ചവടക്കാരുടെ എണ്ണം പെരുകി വരുമ്പോള്‍ ഏഴിലധികം ലൈസന്‍സുകള്‍ എടുത്ത് കച്ചവടം ചെയ്യുന്നവരെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിറ്റ് സമ്മേളനം അഭിപ്രായപ്പെട്ടും ഓടയംചാല്‍ ടൗണില്‍ മുഴുവന്‍ മത്സ്യം എവിടെവെച്ചും കച്ചവടം ചെയ്യാം എന്നുള്ള അവസ്ഥയ്ക്ക് മാറ്റം വരുത്തി ഒരു ആധുനിക ഫിഷ് മാര്‍ക്കറ്റ് നടപ്പില്‍ വരുത്തണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രമേയത്തിലൂടെ പഞ്ചായത്ത് ഭരണസമിതിയോടും ബന്ധപ്പെട്ട അധികാര അധികാരിയോടും ആവശ്യപ്പെട്ടു.
നവീകരിച്ച ഒടയംചാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസ് വ്യാപാര ഭവന്‍
ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. പുതിയതായി നിര്‍മ്മിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ സജി നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ചുള്ളിക്കര മേഖല കോഡിനേറ്റര്‍. കെ അഷ്‌റഫ്, പി എന്‍.സുനില്‍ പാണത്തൂര്‍, സാജു ജോസ്, ഇബ്രാഹിം ഹാജി മുഹമ്മദ്, മേരി കോടോത്ത്, ജോസ് സേവ്യര്‍, ടി സി.ടോമി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ലിജോ ടി ജോര്‍ജ് സ്വാഗതവും. ഇ. എന്‍. മോഹനന്‍ നന്ദിയും പറഞ്ഞു. ഒടയംചാല്‍ യൂണിറ്റ് 20262028 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു ഷിനോജ് ചാക്കോ (പ്രസിഡന്റ്), ലിജോ.ടി. ജോര്‍ജ് (സെക്രട്ടറി),ഇ. എന്‍. മോഹനന്‍ (ട്രഷറര്‍) തുടങ്ങി
15 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. എസ്എസ്എല്‍സി. പ്ലസ് ടു, മറ്റു മത്സര പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി ആദരിച്ചു.

 

 

 

 

 

error: Content is protected !!